മനോഹരമായ മോഡേണ്‍ ഡ്രസ്സിലാണ് ചിത്രത്തില്‍ അമേയയുള്ളത്.
മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. എല്ലായിപ്പോഴും പുത്തന്‍ ഫാഷനുമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന അമേയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
മനോഹരമായ മോഡേണ്‍ ഡ്രസ്സിലാണ് ചിത്രത്തില്‍ അമേയയുള്ളത്. വസ്ത്രത്തിന്റെ ഫാഷനേക്കാള്‍ ആകര്‍ഷകമായിട്ടുള്ളത് അതിന്റെ കളർ കോംപിനേഷനാണ്. പുള്ളിപ്പുലി സ്റ്റൈലിലാണ് അമേയയുടെ പുതിയ വസ്ത്രമുള്ളത്. ഇതാരാണ് 'പുലി മുരുഗി' ആണോയെന്നാണ് ആരാധകര്‍ താരത്തോട് തമാശയായി ചോദിക്കുന്നത്. കണ്ടാല്‍ ചെറിയൊരു പുലി മുരുഗി തന്നെയല്ലേയെന്ന് ആര്‍ക്കായാലും തോന്നിപോകും. അത് മനസ്സിലാക്കികൊണ്ടാണ് അമേയയും ചിത്രത്തിന് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. ''ഇ-കാലത്ത് കുറച്ച് ഓണ്‍ലൈന്‍ മീഡിയകള്‍ തലക്കെട്ടായിടുന്നത്, 'പുള്ളിപ്പുലി വേഷത്തില്‍ നാട്ടിലിറങ്ങിയ അമേയ മാത്യുവും സുഹൃത്തും ചെയ്യുന്നത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും..' എന്നായിരിക്കും. ഡേറ്റിംഗ് വിത്ത് ഫുഡ്ഡ് ആണ്.'' എന്നാണ് അമേയ പറയുന്നത്. പുള്ളിപ്പുലി ഡ്രെസ്സിന് മാച്ച് ആകുന്ന തരത്തിലുള്ള കമ്മല്‍, ഷൂ എന്നിവയും ധരിച്ചാണ് ചിത്രത്തില്‍ അമേയ ഉള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona