മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'പുഴു'.
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപതിന്റെ നിറവിൽ എത്തി നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. കൊവിഡ് കാലം തുടങ്ങിയത് മുതൽ മുടിയും താടിയും വളർത്തിയ ലുക്കായിരുന്നു മമ്മൂട്ടിയുടേത്. ഇതിന് പിന്നാലെ വന്ന ഫോട്ടോഷൂട്ടുകളിലും ഇതേ ലുക്ക് തന്നെയായിരുന്നു താരത്തിന്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം നിര്‍മാതാവ് ആന്റോ ജോസഫ് പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. തൃശൂരിൽ എത്തിയ താരം സുഹൃത്തിന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും ശ്രദ്ധേടുകയാണ്.'പുഴു' എന്ന സിനിമയ്ക്കുവേണ്ടിയാണ് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പെന്നാണ് റിപ്പോർട്ടുകൾ.
undefined
മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'പുഴു'. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖറിന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‍തത് തേനി ഈശ്വരാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona