സ്‌പോർട്‌സ് ഇൻവെസ്റ്റ്‍മെന്‍റ് ഫോറം ഏപ്രിൽ ഏഴിന് റിയാദിൽ

പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കായിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് സ്‌പോർട്‌സ് ഇൻവെസ്റ്റ്മെൻറ് ഫോറം ലക്ഷ്യമാക്കുന്നത്. 

sports investment forum to be held in riyadh on april 7

റിയാദ്: ഈ വർഷത്തെ ‘സ്‌പോർട്‌സ് ഇൻവെസ്റ്റ്മെൻറ് ഫോറം’ റിയാദിൽ ഏപ്രിൽ ഏഴിന് ആരംഭിക്കും. സ്‌പോർട്‌സ്, ഇൻവെസ്റ്റ്മെൻറ് മന്ത്രാലയങ്ങളുടെ സ്‌പോൺസർഷിപ്പിന് കീഴിൽ സ്‌പോർട്‌സ്, ഇൻവെസ്റ്റ്മെൻറ് ഇൻഡസ്‌ട്രികൾക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട ഫോറം രൂപവത്കരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇത്. കായിക മേഖലയുടെ സാധ്യതകളെ വ്യാവസായികമായി പ്രയോജനപ്പെടുത്താനുള്ള സുപ്രധാന നീക്കവും.

പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കായിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഈ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളും അവസരങ്ങളും േഫാറത്തിൽ ചർച്ചചെയ്യും. സ്‌പോർട്‌സ് രംഗത്തെ അന്തർദേശീയ നേതാക്കൾ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ, ക്ലബ്ബ് പ്രസിഡൻറുമാർ, അന്താരാഷ്‌ട്ര വിദഗ്ധർ എന്നിവരടങ്ങിയ ഒരു സംഘം ഫോറത്തിൽ ഒരുമിച്ച്കൂടും.

Latest Videos

Read Also - ലോക സന്തോഷ സൂചികയിൽ കുവൈത്ത് 30-ാം സ്ഥാനത്ത്

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ നിക്ഷേപകർ, ബിസിനസ്സ് നേതാക്കൾ, കായിക മേഖലയിലെ തീരുമാനമെടുക്കുന്നവർ എന്നിവർക്ക് അവസരമുണ്ടാകും. സൗദിയിലെ കായികരംഗത്തെ ഭാവിക്കായി ഒരു പുതിയ റോഡ് മാപ്പ് വരയ്ക്കുന്നതിനായി എല്ലാ പങ്കാളികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതായിരിക്കും ഫോറം. സ്പെഷ്യലൈസ്ഡ് ഡയലോഗ് സെഷനുകൾ, വർക്ക്ഷോപ്പുകൾ, അനുബന്ധ പ്രദർശനം, ഇൻവെസ്റ്റ്മെൻറ് ഓപ്പർച്യുണിറ്റീസ് ഹാൾ എന്നിവയിലൂടെ സ്‌പോർട്‌സ് മേഖലയിലെ നിക്ഷേപങ്ങളുടെ ആകർഷണീയത വർധിപ്പിക്കുന്നതിന് സഹായിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!