പല്ലനയാറ്റിൽ കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14),  ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്. 

Two students drown to death in pallanayar river at alappuzha

ആലപ്പുഴ: ആലപ്പുഴയിൽ പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14),  ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്. 

ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാർത്ഥികൾ പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ കുളിക്കുന്നതിനിടെ അഭിമന്യുവിനെയും ആൽഫിനെയും കാണാതാവുകയായിരുന്നു. ഇവർ മുങ്ങി താഴുന്നത് ശ്രദ്ധയിൽപ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ശ്രമം പാഴായി. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Latest Videos

Also Read: പാലക്കാട് റിട്ടയേഡ് അധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

vuukle one pixel image
click me!