അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം, ഹാഷിഷും ലഹരി ഗുളികകളും ഉൾപ്പെടെ പിടിച്ചെടുത്തു

125 കിലോഗ്രാം ഹാഷിഷ്, ഒമ്പത് ഹാഷിഷ് സ്റ്റിക്കുകൾ, എട്ട് ലിറിക്ക സ്ട്രിപ്പുകൾ, അഞ്ച് ബാഗ് ഗുളികകൾ എന്നിവയടക്കം വൻ തോതിലുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 

kuwait authorities thwarted attempt smuggle drugs

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.

 ഓപ്പറേഷനിൽ മൂന്ന് ഇറാനിയൻ മയക്കുമരുന്ന് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.125 കിലോഗ്രാം ഹാഷിഷ്, ഒമ്പത് ഹാഷിഷ് സ്റ്റിക്കുകൾ, എട്ട് ലിറിക്ക സ്ട്രിപ്പുകൾ, അഞ്ച് ബാഗ് ഗുളികകൾ എന്നിവ പോലീസ് പിടികൂടി, പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് ഏകദേശം അര ലക്ഷം കുവൈത്ത് ദിനാർ വിപണി മൂല്യം കണക്കാക്കുന്ന മന്ത്രാലയം പറഞ്ഞു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും അവർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Latest Videos

Read Also - മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് പ്രവാസിയെ കൊള്ളയടിച്ചു, പ്രതിക്കായി അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!