യാ ഹല നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ പ്രവാസി വിജയി സംശയ നിഴലിൽ, നാടുവിടാനൊരുങ്ങുമ്പോൾ കുവൈത്തിൽ പിടിയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രക്ഷപ്പെടാൻ ഒരുങ്ങുമ്പോഴാണ് പ്രവാസി സ്ത്രീ പിടിയിലായത്. 

expat arrested in Ya Hala raffle fruad in kuwait

കുവൈത്ത് സിറ്റി: യാ ഹല നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ വാണിജ്യ മന്ത്രാലയ ജീവനക്കാരനെയും ഈജിപ്ഷ്യൻ സ്ത്രീയെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. യാ ഹാല ഫെബ്രുവരി കൂപ്പൺ നറുക്കെടുപ്പുമായി ബന്ധപ്പെട്ട സംശയിക്കപ്പെടുന്ന കേസ് വാണിജ്യ വ്യവസായ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

അതേസമയം കേസുമായി ബന്ധമുള്ള ഒരു ഈജിപ്ഷ്യൻ സ്ത്രീയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യം വിടുന്നതിന് തൊട്ടുമുമ്പാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തത്. പ്രവാസിയുടെ പേര് എല്ലാ അതിർത്തി പോയിന്റുകളിലേക്കും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതിനെത്തുടർന്ന് അവർ പോകാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലാകുകയായിരുന്നു. 

Latest Videos

Read Also -  ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ കൃത്രിമം കാട്ടിയെന്ന് പ്രചാരണം; സമ്മാന വിതരണം നിർത്തിവെച്ചതായി കുവൈത്ത്

മുൻ വാണിജ്യ നറുക്കെടുപ്പുകളിൽ നാല് കാറുകൾ നറുക്കെടുപ്പിൽ കൃത്രിമം കാണിച്ച് നേടിയെന്ന സംശയത്തിൽ അന്വേഷണത്തിനായി അവരെ അധികൃതർക്ക് റഫർ ചെയ്തിട്ടുണ്ട്. കൂടാതെ, ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു വാണിജ്യ മന്ത്രാലയ ജീവനക്കാരനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!