സംശയം തോന്നി നോക്കിയപ്പോൾ യുവാക്കളുടെ കയ്യിൽ ഒമ്പത് പാക്കറ്റ് 'മിഠായി', പരിശോധിച്ചപ്പോൾ എല്ലാം കഞ്ചാവ് മിഠായി

 കോടാലി പാറക്കടവിൽ നിന്നാണ് ഇവരെ വെള്ളിക്കുളങ്ങര പോലീസ് പിടികൂടിയത്.

Two arrested with cannabis candy in thrissur

തൃശൂര്‍: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഞ്ചാവ് മിഠായിയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോടാലി സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ സീതി (38), കോടാലി സ്വദേശി താനത്തുപറമ്പില്‍ അര്‍ഷാദ് (22) എന്നിവരെയാണ് നിരോധിത മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഒമ്പത് പാക്കറ്റ് കഞ്ചാവ് മിഠായിയുമായി പിടികൂടിയത്. 

വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ കൃഷ്ണന്റ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ സതീഷ്, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരിശോധനകള്‍ നടത്തിവരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി കോടാലി പാറക്കടവില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു.

Latest Videos

മാർച്ച് 23ന് ആരംഭിച്ച ദൗത്യം, ഇന്നലെ മാത്രം 2997 പരിശോധന, 194 കേസിൽ 204 പേർ അറസ്റ്റിലായത് ഓപ്പറേഷന്‍ ഡി ഹണ്ടിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!