മക്ക പള്ളിയിൽ ‘പ്രാർത്ഥന ഗൈഡ്’ അഞ്ച് ഭാഷകളിൽ പുറത്തിറക്കി

മക്ക പള്ളിയിൽ അഞ്ച് ഭാഷകളിൽ പ്രാര്‍ത്ഥനാ ഗൈഡ് പുറത്തിറക്കി. 

prayer guide released in five languages at makkah grand mosque

റിയാദ്: വിശ്വാസികൾക്ക് സഹായമായി മക്ക പള്ളിയിൽ അഞ്ച് ഭാഷകളിൽ ‘പ്രാർത്ഥന ഗൈഡ്’ പുറത്തിറക്കി. ഹറമിലെ നമസ്കാര ഹാളുകളിലുടനീളം സ്ഥാപിച്ചിട്ടുള്ള ക്യു.ആർ കോഡുകൾ വഴി ഇരുഹറം പരിപാലന അതോറിറ്റിയാണ് ഗൈഡ് പുറത്തിറക്കിയത്. വൈവിധ്യമാർന്ന ഉള്ളടക്കം കൊണ്ട് വേറിട്ടതാണ് ഗൈഡ്. 

ഖുർആൻ ഉൾപ്പെടെ നിരവധി ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. ഖുർആെൻറ ഇലക്ട്രോണിക് കോപ്പി, ഇരുഹറമുകളിലെ റെക്കോർഡ് ചെയ്തതും തത്സമയവുമായ  പ്രഭാഷണങ്ങളും പാഠങ്ങളും പ്രശസ്തമായ ഒരു കൂട്ടം പ്രാർഥനകളും ലളിതമായ നിർദേശത്തിലൂടെ വുദുവും പ്രാർഥനയും പഠിക്കുന്നു. ഇഅ്തികാഫിെൻറ ആശയത്തെക്കുറിച്ചും അതിെൻറ നിബന്ധനകളെക്കുറിച്ചും ലളിതമായ വിശദീകരണം, ഡിജിറ്റൽ ത്വാവാഫ് എന്നിവ ഗൈഡ് ഉൾക്കൊള്ളുന്നു. 

Latest Videos

Read Also - സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

170-ലധികം ടെക്‌സ്‌റ്റുകളും ഓഡിയോ പ്രാർഥനകളും ഉൾക്കൊള്ളുന്ന ഉപകരണമാണ് ഡിജിറ്റൽ ത്വാവാഫ്. കൂടാതെ തീർഥാടകരുടെ അനുഭവത്തെ പിന്തുണയ്ക്കുന്നതിനായി ത്വാവാഫിെൻറ റൗണ്ടുകൾ കണക്കാക്കുന്നുവെന്നതും ഇതിെൻറ സവിശേഷതയാണ്. അറബിക്, ഉർദു, ഇംഗ്ലീഷ്, ടർക്കിഷ്, ഫ്രഞ്ച് എന്നീ അഞ്ച് ഭാഷകളിൽ ഗൈഡ് സേവനം ലഭ്യമാണെന്നും ഇത് ഹറമിനുള്ളിലെ സന്ദർശകരുടെ അനുഭവത്തിെൻറ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!