അബുദാബിയില്‍ രണ്ട് ഫ്ലാറ്റുകളില്‍ തീപിടുത്തം; ഒരു കുട്ടി മരിച്ചു

By Web Team  |  First Published Aug 29, 2018, 7:46 PM IST

അല്‍ സഹിയ റെസിഡന്‍ഷ്യല്‍ ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ ഏഷ്യക്കാരിയായ 10 വയസുകാരിയാണ് മരിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു. 


അബുദാബി: ബുധനാഴ്ച രണ്ടിടങ്ങളിലായുണ്ടായ തീപിടുത്തതില്‍ ഒരു കുട്ടി മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ സഹിയ റെസിഡന്‍ഷ്യല്‍ ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ ഏഷ്യക്കാരിയായ 10 വയസുകാരിയാണ് മരിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇവിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഹംദാന്‍ ബിന്‍ മുഹമ്മദ് റോഡിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റിലും തീപിടുത്തമുണ്ടായി. എന്നാല്‍ ആളപായം ഉണ്ടാകുന്നതിന് മുന്‍പ് പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. പാര്‍പ്പിട സമുച്ചയങ്ങളിലെ അഗ്നിശമന ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് താമസക്കാര്‍ ഉറപ്പുവരുത്തണമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മയൂഫ് അല്‍ കത്ബി അറിയിച്ചു.

 

وفاة طفلة آسيوية فى حريق شقة سكنية بـ . pic.twitter.com/7YuRUtvEIE

— شرطة أبوظبي (@ADPoliceHQ)
click me!