ഇന്ന് ബഹ്റൈൻ ദേശീയ ദിനം; രാജ്യമെമ്പാടും ആഘോഷം, പങ്കുചേര്‍ന്ന് പ്രവാസികളും

By Web Team  |  First Published Dec 16, 2024, 1:00 PM IST

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളും പാതയോരങ്ങളും ദേശീയ പതാകയുടെ നിറങ്ങളില്‍ അലങ്കരിച്ചിട്ടുണ്ട്. 


മനാമ: ദേശീയ ദിനാഘോഷ നിറവില്‍ ബഹ്റൈന്‍. നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഹമദ് രാജാവ് അധികാരമേറ്റതിന്‍റെ രജതജൂബിലി കൂടിയാണ് ദേശീയ ദിനാഘോഷത്തിനൊപ്പം ഇന്ന് രാജ്യം കൊണ്ടാടുന്നത്.

ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും കലര്‍ന്ന വര്‍ണങ്ങള്‍ കൊണ്ട് നഗരങ്ങളും തെരുവുകളും അലങ്കരിച്ചിട്ടുണ്ട്. സാഖീർ കൊട്ടാരത്തിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ ഹമദ് രാജാവ് പ​ങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനാകും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈന്‍റെ പുരോഗതിക്കും വിജയത്തിനും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഹമദ് രാജാവ് മെഡലുകൾ സമ്മാനിക്കും.

Latest Videos

Read Also - സന്തോഷ വാർത്ത വൈകില്ല, ഈ വൻകിട രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ ഉടൻ യാത്ര ചെയ്യാനാകും

ബഹ്റൈന്‍റെ 53-ാം ദേശീയ ദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. വിവിധ ഇടങ്ങളില്‍ കരിമരുന്ന് പ്രകടനം ഉണ്ടാകും. ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ 16ന് ​വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് ക​രി​മ​രു​ന്ന് പ​രി​പാ​ടി. അ​വ​ന്യൂ​സി​ലും ബ​ഹ്റൈ​ൻ ബേ​യി​ലും ഇന്ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് കരിമരുന്ന് പ്രകടനം ന​ട​ക്കും. ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമാകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!