ബഹ്റൈന്‍ ദേശീയ ദിനം; ജയിലില്‍ കഴിയുന്ന 896 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഭരണാധികാരി

By Web Team  |  First Published Dec 16, 2024, 1:15 PM IST

ബഹ്റൈന്‍ ദേശീയ ദിനവും ഹമദ് രാജാവ് അധികാരമേറ്റതിന്‍റെ രജതജൂബിലി ആഘോഷവും ഒത്തുചേര്‍ന്ന അവസരത്തിലാണ് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചത്. 


മനാമ: ബഹ്റൈന്‍റെ 53-ാമത് ദേശീയ ദിനം പ്രമാണിച്ച് 896 ത‍ടവുകാര്‍ക്ക് മോചനം നൽകാൻ ഉത്തരവിട്ട് ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ രാജാവ്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 896 തടവുാകാര്‍ക്കാണ് മോചനം ലഭിക്കുക. 

ഹമദ് രാജാവ് അധികാരമേറ്റതിന്‍റെ രജതജൂബിലി കൂടിയാണ് ദേശീയ ദിനാഘോഷത്തിനൊപ്പം ഇന്ന് രാജ്യം കൊണ്ടാടുന്നത്. സാഖീർ കൊട്ടാരത്തിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ ഹമദ് രാജാവ് പ​ങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനാകും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈന്‍റെ പുരോഗതിക്കും വിജയത്തിനും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഹമദ് രാജാവ് മെഡലുകൾ സമ്മാനിക്കും.

Latest Videos

വിവിധ ഇടങ്ങളില്‍ കരിമരുന്ന് പ്രകടനം ഉണ്ടാകും. ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ 16ന് ​വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് ക​രി​മ​രു​ന്ന് പ​രി​പാ​ടി. അ​വ​ന്യൂ​സി​ലും ബ​ഹ്റൈ​ൻ ബേ​യി​ലും ഇന്ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് കരിമരുന്ന് പ്രകടനം ന​ട​ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!