നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ ശേഷം ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ കച്ചവടം നടത്തുന്ന യുവാവ് തിരുവനന്തപുരം കഴക്കൂട്ടത്ത് പിടിയിൽ.
തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ ശേഷം ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ കച്ചവടം നടത്തുന്ന യുവാവ് തിരുവനന്തപുരം കഴക്കൂട്ടത്ത് പിടിയിൽ. ടെക്നോ പാർക്കിന് സമീപത്തുനിന്നാണ് ഇയാളെ വലയിലാക്കിയത്. ബലവാൻനഗർ സ്വദേശി സബിൻ ആണ് കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. വൈകുന്നേരം കഴക്കൂട്ടത്തു വച്ച് മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെ പോയ ബൈക്ക് സംശയം തോന്നിയ പോലീസ് പിൻതുടരുകയായിരുന്നു.
മുക്കോലയ്ക്കൽ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് കഴക്കൂട്ടം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെടുക്കാനായില്ല. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് പാൻ്റ്സിനുള്ളിൽ ഒളിപ്പിച്ചിരുന്ന 3 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.