അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് അപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കിയത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് ശുവൈഖില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. ഇന്ന് പുലർച്ചെ ജലീബ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്‍റില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.
Read Also - ബൈക്കുമായി റോഡിലിറങ്ങി അഭ്യാസ പ്രകടനം; വീഡിയോ വൈറൽ, യുവാക്കളെ കയ്യോടെ പിടികൂടി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം