ഡി.എഫ്.ഡബ്ല്യൂ.എ.സി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ശൈഖ സഈദ് അല്‍ മന്‍സൂരിയില്‍ നിന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകിയാണ് പ്രശസ്‍തിപത്രം ഏറ്റുവാങ്ങിയത്.
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിനെ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ആദരിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ യൂണിയന്‍ കോപിന്റെ സജീവ സഹകരണത്തിനാണ് ആദരവ്. ദുബൈ അല്‍ അവീറിലെ വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്.
ഡി.എഫ്.ഡബ്ല്യൂ.എ.സി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ശൈഖ സഈദ് അല്‍ മന്‍സൂരിയില്‍ നിന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകിയാണ് പ്രശസ്‍തിപത്രം ഏറ്റുവാങ്ങിയത്. യൂണിയന്‍കോപ് സീനിയര്‍ കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സലീം സൈഫ്, ഡി.എഫ്.ഡബ്ല്യൂ.എ.സി കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്റ് പാര്‍ട്ണര്‍ഷിപ്പ്സ് മാനേജര്‍ ഗായ സുല്‍ത്താന്‍ അല്‍ ഹബ്‍തൂര്‍ എന്നിവര്‍ക്കൊപ്പം ഏതാനു മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
രാജ്യത്തെ വിവിധ ഏജന്‍സികള്‍, വകുപ്പുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയാണ് ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമണ്‍ ആന്റ് ചില്‍ഡ്രന്‍ സ്വീകരിച്ചതെന്നും പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതരത്തിലുള്ള യൂണിയന്‍ കോപിന്റെ സഹകരണം ഏറെ പ്രശംസ അര്‍ഹിക്കുന്നുവെന്നും ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ശൈഖ സഈദ് അല്‍ മന്‍സൂരി പറഞ്ഞു.
സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതടക്കം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതില്‍ ഫൗണ്ടേഷന് യൂണിയന്‍ കോപ് എല്ലാവിധ സഹകരണങ്ങളും നല്‍കുകയും അവയെ പിന്തുണയ്‍ക്കുകയും ചെയ്‍തു. ഇത്തരം ഉദ്യമങ്ങളുടെ പ്രാധാന്യം യൂണിയന്‍ കോപ് ഉള്‍ക്കൊള്ളുന്നുവെന്നതിന്റെ തെളിവാണിത്. ഈ പരസ്‍പര സഹകരണത്തിലൂടെ മൂന്നോട്ട് പോകുന്ന എല്ലാ പദ്ധതികള്‍ക്കും വിജയമുണ്ടാകട്ടെയെന്നും അവര്‍ ആശംസിച്ചു.
undefined
ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുകയും അവരുടെ സജീവ പങ്കാളിത്തത്തെ അനുസ്‍മരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ആദരവെന്നും അവര്‍ പറഞ്ഞു. ഒപ്പം ഇത്തരം സഹകരണം ഭാവിയിലും ഏറ്റവും ക്രിയാത്‍മകമായും സുസ്ഥിരമായും മുന്നോട്ട് കൊണ്ടുപോകാനും ഫൗണ്ടേഷന്‍ ആഗ്രഹിക്കുന്നുവെന്നും ആക്ടിങ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ഇത്തരം മഹത്തായ പദ്ധതികളില്‍ സജീവ പങ്കാളിയാവുന്നത് യൂണിയന്‍ കോപിന്റെ അടിസ്ഥാന വിശ്വാസ സംഹിതയുടെ പ്രതിഫലനമാണെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. വലിയ ലക്ഷ്യങ്ങളും അവയിലേക്കുള്ള പ്രവര്‍ത്തന മികവും വഴി തങ്ങളുടെ ഭരണ നേതൃത്വത്തിന്റെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമവും ഒരു ദേശീയ ധനകാര്യ സ്ഥാപനമെന്ന നിലയില്‍ സമൂഹത്തില്‍ ക്രിയാത്‍മക പങ്കുവഹിക്കുകയെന്ന ലക്ഷ്യം നിറവേറുകയുമാണ് ഇത്തരം ആദരവുകളിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക സേവന രംഗത്ത് രാജ്യത്തെ മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മാറാനാണ് യൂണിയന്‍ കോപ് ശ്രമിക്കുന്നത്. അവയെല്ലാം കൂടി ഒരുമിച്ച് ചേര്‍ന്ന് സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും ഡോ. അല്‍ബസ്‍തകി പറഞ്ഞു.
2020ന്റെ തുടക്കത്തില്‍ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമണ്‍ ആന്റ് ചില്‍ഡ്രനുമായി യൂണിയന്‍ കോപ് ഒപ്പുവെച്ച രണ്ട് ധാരണാപത്രങ്ങളുടെ പിന്നാലെയാണ് ഫൗണ്ടേഷന്റെ ആദരവ്. പരിമിതമായ ആളുകള്‍ മാത്രം, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് പങ്കെടുക്കുന്ന തരത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.