ഹിൻഡാൽകോ, ഇൻഡസന്റ് ബാങ്ക്, ഇൻഡ്യബുൾസ് എച്ച്എസ്ജി എന്നിവ നഷ്ടം നേരിട്ട ഓഹരികളാണ്.
മുംബൈ: പുതുവർഷത്തിൽ നേട്ടത്തോടെ തുടങ്ങിയെങ്കിലും ആ നേട്ടം നിലനിർത്താൻ വിപണിക്ക് കഴിഞ്ഞില്ല. സെൻസെക്സ് 45ഉം നിഫ്റ്റി 12 ഉം പോയിന്‍റ് നേട്ടത്തിലാണ് ഇന്നത്തെ ട്രേഡിംഗ് തുടങ്ങിയത്.
എന്നാൽ, അരമണിക്കൂറിനുള്ളിൽ തന്നെ വിപണി നഷ്ടത്തിലേക്ക് വീണു. ഫാർമ, ഇൻഫ്ര, കൺസംപ്ഷൻ ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലാണ്. ഓട്ടോമൊബൈൽ, ഐടി ഓഹരികൾ നഷ്ടത്തിലാണ് ഇന്ന് തുടങ്ങിയത്. യെസ് ബാങ്ക്, സൺഫാർമ, ആക്സിക് ബാങ്ക് എന്നിവ നേട്ടം കൈവരിച്ചു. ഹിൻഡാൽകോ, ഇൻഡസന്റ് ബാങ്ക്, ഇൻഡ്യബുൾസ് എച്ച്എസ്ജി എന്നിവ നഷ്ടം നേരിട്ട ഓഹരികളാണ്.
പുതുവർഷത്തിലെ ആദ്യദിനത്തിൽ രൂപയുടെ മൂല്യം 15 പൈസ കൂടി ഉയർന്നു.