ഇന്ന് രാത്രി 10.50 ന് മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടുന്ന യുകെ 986 വിമാനം; വിസ്താരയുടെ അവസാന സർവീസ്

By Web Team  |  First Published Nov 11, 2024, 1:46 PM IST

വിസ്താര കൂടി എയർ ഇന്ത്യയുടെ ഭാ​ഗമാകുന്നതോടെ വ്യോമ​ഗതാ​ഗത വിപണിയിൽ ടാറ്റയുടെ കരുത്തേറുകയാണ്. 


ദില്ലി : എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയാക്കിയ വിസ്താരയുടെ അവസാന വിമാന സർവീസ് ഇന്ന്. നാളെ മുതല് എയർ ഇന്ത്യക്ക് കീഴിലാകും വിസ്താരയുടെ വിമാനങ്ങളുടെ പ്രവർത്തനം. വിസ്താര കൂടി എയർ ഇന്ത്യയുടെ ഭാ​ഗമാകുന്നതോടെ വ്യോമ​ഗതാ​ഗത വിപണിയിൽ ടാറ്റയുടെ കരുത്തേറുകയാണ്. 

ഇന്ന് രാത്രി 10.50 ന് മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടുന്ന യുകെ 986 വിമാനമാണ് വിസാതരയുടെ അവസാന സർവീസ്. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ബുക് ചെയ്ത വിസ്താര ടിക്കറ്റുകൾ എയർ ഇന്ത്യയിലേക്ക് മാറ്റും. ഇതുവരെ ഉപയോ​ഗിച്ച യുകെ എന്ന് തുടങ്ങുന്ന കോഡിന് പകരം എഐ2 എന്ന് തുടങ്ങുന്ന കോഡായിരിക്കും ഇനി വിസ്താരയുടെ 70 വിമാനങ്ങളും ഉപയോ​ഗിക്കുക. നിലവിലെ ജീവനക്കാരും റൂട്ടുകളും ഷെഡ്യൂളുകളും പഴയതുപോലെ തുടരും. യാത്രക്കാർക്ക് സഹായത്തിനായി പ്രത്യേക കിയോസ്കുകൾ വിമാനത്താവളങ്ങളിൽ ഒരുക്കുമെന്നും വിസ്താര അറിയിച്ചു. 

Latest Videos

ലയനത്തിലൂടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ വിനോദ് കണ്ണൻ പറഞ്ഞു. 2012 ൽ യുപിഎ സർക്കാറിന്റെ ഉദാരവൽക്കരണ നയങ്ങൾക്ക് പിന്നാലെയാണ് ടാറ്റയുടെയും സിം​ഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി വിസ്താര നിലവിൽ വന്നത്. 2015 മുതൽ സർവീസുകൾ തുടങ്ങി. 9 വർഷത്തെ സേവനത്തിലൂടെ 9.2 ശതമാനം വിപണി വിഹിതം വിസ്താര നേടിയിരുന്നു. ലയനത്തിലൂടെ സിം​ഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ  25 ശതമാനം ഓഹരി ലഭിക്കും.

അവസാന പറക്കലിന് ഒരുങ്ങി വിസ്താര; ലയനം അടുത്ത ആഴ്ച

 

click me!