സ്വിഗ്ഗി ഐപിഒ നാളെ മുതല്‍; ഓഹരികള്‍ക്ക് അപേക്ഷിക്കണോ? നിക്ഷേപകർ അറിയേണ്ടത്

By Web TeamFirst Published Nov 5, 2024, 5:55 PM IST
Highlights

വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, സ്വിഗ്ഗി അതിന്‍റെ സേവനങ്ങള്‍ വിപുലീകരിക്കുന്നത് തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഐപിഒ.

സൊമാറ്റോക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരായ സ്വിഗിയും ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. സ്വിഗിയുടെ ഐപിഒയ്ക്ക് നാളെ തുടക്കമാകും. നവംബര്‍ 8 വരെയാണ് ഐപിഒ. ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 371-390 രൂപയാണ്.

ഓഹരികള്‍ക്ക് അപേക്ഷിക്കണോ?

സ്വിഗിയുടെ ഓഹരികള്‍ക്ക് അപേക്ഷ നല്‍കണോ എന്ന കാര്യത്തില്‍ വിദഗ്ധരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ചില ബ്രോക്കേറജുകള്‍ നിക്ഷേപം നടത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഓഹരി വില താരതമ്യേന ന്യായീകരിക്കാവുന്നതാണെന്നാണ് ഇതിന് ഇവര്‍ പറയുന്ന ന്യായം. അതേ സമയം നിലവിലെ സ്വിഗിയുടെ സാമ്പത്തിക നഷ്ടം കാരണം നിക്ഷേപത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് മറ്റു ചിലര്‍ നിര്‍ദേശിക്കുന്നത്. 2024 ജൂണ്‍ പാദത്തില്‍ സ്വിഗ്ഗി 611.1 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 3,310.11 കോടി രൂപയാണ് ഈ കാലയളവിലെ കമ്പനിയുടെ വരുമാനം. 2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നഷ്ടം 2,350.24 കോടി രൂപയിലെത്തിയിട്ടുണ്ട്.

Latest Videos

ഈ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, സ്വിഗ്ഗി അതിന്‍റെ സേവനങ്ങള്‍ വിപുലീകരിക്കുന്നത് തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഐപിഒ. ഐപിഒ വഴി 11,327.43 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഫുഡ് ഡെലിവറി വിപണിയിലെ രണ്ട് സുപ്രധാന കമ്പനികളില്‍ ഒന്നാണ്  ബെംഗളൂരു ആസ്ഥാനമായുള്ള സ്വിഗ്ഗി. ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോയാണ് മറ്റൊന്ന്. ഏകദേശം 90-95% വിപണി വിഹിതമാണ് ഇരു കമ്പനികള്‍ക്കുമുള്ളത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വിപണിയുടെ 53 ശതമാനവും സൊമാറ്റോയുടെ പക്കലാണ്.  സ്വിഗിയുടെ ആകെ വിപണി മൂല്യം 99,000 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. സ്വിഗിയുടെ എതിരാളികളായ സൊമാറ്റോയുടെ വിപണി മൂല്യത്തേക്കാള്‍ കുറവാണിത്. 1.60 ലക്ഷം കോടി രൂപയാണ് സൊമാറ്റോയുടെ വിപണി മൂല്യം

click me!