Latest Videos

ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോറിയിൽ കഞ്ചാവ് കടത്തൽ, പിടിച്ചത് 104 കിലോ; പ്രതികൾക്ക് ശിക്ഷ വിധിച്ചു

By Web TeamFirst Published Jun 28, 2024, 6:54 PM IST
Highlights

2020 ജൂലൈ ആറിന്, പോത്തൻകോട് നിന്നും കാട്ടായികോണത്തേക്ക് പോകുന്ന റോഡിൽ വച്ചാണ് ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. 

തിരുവനന്തപുരം: 102 കിലോഗ്രാം കഞ്ചാവും 1.005 കിലോഗ്രാം ഹാഷിഷ് ഓയിലും കടത്തിയ കേസിൽ പ്രതികൾക്ക്, 24 വർഷം വീതം കഠിന തടവും  രണ്ട് ലക്ഷം രൂപ വീതം പിഴയും. എറണാകുളം കുന്നത്തുനാട് സ്വദേശി എൽദോ ഏബ്രഹാം, കൊല്ലം  കുണ്ടറ സ്വദേശി  സെബിൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ട് വന്നതിനും ഗൂഡാലോചനയ്ക്കും ചേർത്താണ് 24 വർഷത്തെ കഠിന തടവ് വിധിച്ചിരിക്കുന്നത്.

2020 ജൂലൈ ആറിന്, പോത്തൻകോട് നിന്നും കാട്ടായികോണത്തേക്ക് പോകുന്ന റോഡിൽ വച്ചാണ് ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. തിരുവനന്തപുരം എക്സൈസ്  സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ടി അനികുമാർ, സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ ടി ആർ മുകേഷ് കുമാർ, മധുസൂദനൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ഹരികൃഷണൻ പിള്ള  കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. 

NDPS Act 8(c) r/w 20(b) ii(c) എന്നീ വകുപ്പുകൾ പ്രകാരം 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന തടവിനും ഗൂഢാലോചന നടത്തിയതിന് u/s. 20 (b),ii(c) r/w 8(c)&29 എന്നീ വകുപ്പുകൾ പ്രകാരം 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന തടവിനുമാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറാണ് ശിക്ഷാ വിധി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഡി ജി, അഭിഭാഷകരായ സി പി രഞ്ചു , ജി ആർ ഗോപിക, ഇനില രാജ് എന്നിവർ ഹാജരായി.

ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!