മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

By Web TeamFirst Published Jul 3, 2024, 10:44 PM IST
Highlights

2022 ജൂലൈ 19 ന് ചേർത്തല ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്ക് മുൻവശം കാറിൽ എം ഡി എം എയും ഹാഷിഷ് ഓയിലും വിൽപ്പനക്കായി കൊണ്ടുവന്ന പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്

ആലപ്പുഴ: എം ഡി എം എയും ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി ഭാരതിയാണ് വിധി പ്രസ്താവിച്ചത്. 2022 ജൂലൈ 19 ന് ചേർത്തല ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്ക് മുൻവശം കാറിൽ എം ഡി എം എയും ഹാഷിഷ് ഓയിലും വിൽപ്പനക്കായി കൊണ്ടുവന്ന എറണാകുളം പിറവം കൊട്ടാരകുന്നേൽ വീട്ടിൽ സ്റ്റിബിൻ മാത്യൂ(28), കാസർകോട്  തൃക്കരിപ്പൂർ പഞ്ചായത്തിൽ റസിയാ മൻസിലിൽ മുഹമ്മദ് റസ്താൻ (31), കണ്ണൂർ കരിവെള്ളർ പേരളം പഞ്ചായത്തിൽ തെക്കേ കരപ്പാട്ട് വീട്ടിൽ അഖിൽ (27) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്എ  ശ്രീമോൻ, അഡ്വ. ദീപ്തി, അഡ്വ. നാരായണൻ എന്നിവർ ഹാജരായി.

കെഎൽ 10 എഇ 6026, ഓട്ടോറിക്ഷയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ, രഹസ്യവിവരത്തിൽ പരിശോധന, 12 കിലോ കഞ്ചാവടക്കം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!