ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

By Web TeamFirst Published Jul 3, 2024, 10:49 PM IST
Highlights

രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദ്ധീന്റെ സഹോദരനാണ് കോലായില്‍ വലിയ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വീട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. കാരശ്ശേരി പഞ്ചായത്തിലെ വേങ്ങേരി പറമ്പ് എന്‍ പി ഷംസുദ്ധീന്റ വീട്ടില്‍ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ പെരുമ്പാമ്പിന്റെ സാനിധ്യം വര്‍ധിക്കുന്നതായി നാട്ടുകാരുടെ പരാതിക്കിടെയാണ് സംഭവം. 

രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദ്ധീന്റെ സഹോദരനാണ് കോലായില്‍ വലിയ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ഉടനെ മറ്റുള്ളവരെ വിവരം അറിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌നേക്ക് റസ്‌ക്യൂവര്‍ ബാബു എള്ളങ്ങല്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് വനംവകുപ്പിന് കൈമാറി. വീടുകള്‍ ഉള്‍പ്പെടെ ജനവാസ മേഖലകളില്‍ നിന്നും തുടര്‍ച്ചയായി പെരുമ്പാമ്പിനെ പിടികൂടുന്നതാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നതാണ്.

കെഎൽ 10 എഇ 6026, ഓട്ടോറിക്ഷയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ, രഹസ്യവിവരത്തിൽ പരിശോധന, 12 കിലോ കഞ്ചാവടക്കം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!