മലപ്പുറം വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ദാരുണാന്ത്യം

By Web TeamFirst Published Oct 30, 2024, 12:35 PM IST
Highlights

കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. 

മലപ്പുറം: വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നത്. മറ്റാർക്കും പരിക്കുള്ളതായി വിവരമില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പുതിയ ഔട്ട്ലെറ്റ് തുറക്കാൻ പ്രയാസം; ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകാൻ കെട്ടിടമുണ്ടെങ്കിൽ ഉടമകൾക്ക് അറിയിക്കാം

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!