ബസിറങ്ങിയ യുവതി ബാഗ് മറന്നുവച്ചു, പിന്നാലെ ഇരുപ്പ് സമരം; വട്ടംകറങ്ങി പൊലീസും നാട്ടുകാരും, ഒടുവിൽ ആശ്വാസം

By Web TeamFirst Published Oct 30, 2024, 1:16 PM IST
Highlights

കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. (ചിത്രം പ്രതീകാത്മകം)

മലപ്പുറം: ബസിറങ്ങിയ യുവതി ബാഗ് മറന്നുവെച്ചതോടെ കുറ്റിപ്പുറത്ത് നാടകീയ രംഗങ്ങൾ. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബസിറങ്ങിയ യുവതി ബാഗ് എവിടെയോ മറന്നുവെക്കുകയായിരുന്നു. ഇതോടെ ബഹളമായി. പിന്നാലെ ഇരുപ്പ് സമരവും തുടങ്ങി. 

പൊലീസെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങാൻ കൂട്ടാക്കിയില്ല. പിന്നാലെ ബാഗ് പഞ്ചാബ് നാഷനൽ ബാങ്കിന് സമീപത്തെ പെട്ടിക്കടയ്ക്ക് സമീപം കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങൾ അവസാനിച്ചത്. ഇതോടെ യുവതിക്കും പൊലീസിനും നാട്ടുകാർക്കും ഒരുപോലെ ആശ്വാസം. ബാഗ് ലഭിച്ചതോടെ യുവതി തൃശൂർ ബസിൽ കയറി യാത്ര തുടർന്നു. 

Latest Videos

ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കിൽ; കാരണം ഗതാഗത പരിഷ്കരണം, സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!