തുറവൂർ സ്റ്റാൻഡിലെ ഡ്രൈവറായ ബിനീഷ്, ഓട്ടം കഴിഞ്ഞ് മടങ്ങവേയാണ് ജങ്ഷന് കിഴക്കുഭാഗത്തെ റോഡരികിൽ ഒരു പൊതി ശ്രദ്ധയിൽപ്പെട്ടത്.
അരൂർ: ആലപ്പുഴയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണം പൊലീസിനെയേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. തുറവൂർ പഞ്ചായത്ത് ഒൻപതാംവാർഡ് വളമംഗലം പീടികത്തറയിൽ ബിനീഷാണ് റോഡരികിൽനിന്നു കിട്ടിയ ഒരു ലക്ഷം രൂപ കുത്തിയതോട് പൊലീസിനെ ഏൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തുറവൂർ സ്റ്റാൻഡിലെ ഡ്രൈവറായ ബിനീഷ്, ഓട്ടം കഴിഞ്ഞ് മടങ്ങവേയാണ് ജങ്ഷന് കിഴക്കുഭാഗത്തെ റോഡരികിൽ ഒരു പൊതി ശ്രദ്ധയിൽപ്പെട്ടത്.
പണം നഷ്ടമായവർ അന്വേഷിച്ചെത്തുമെന്നു കരുതി ഏറെനേരം കാത്തുനിന്നെങ്കിലും ആരും വന്നില്ല. തുടർന്ന്, ഓട്ടോത്തൊഴിലാളികളുമായി ഇക്കാര്യം സംസാരിക്കുകയും അവരുമായിച്ചേർന്ന് പണം, കുത്തിയതോട് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഐഎൻടിയുസിയുടെ തുറവൂർ റീജണൽ സെക്രട്ടറിയും സേവാദളിന്റെ ജില്ലാ സെക്രട്ടറിയുമാണ് ബിനീഷ്.
Read More : അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം? പരിശോധന ഫലം ഉടൻ