കൊയിലാണ്ടിയില്‍ വയോധികനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തി

കൊയിലാണ്ടിയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എഴുപത് വയസ്സുള്ള ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Elderly man found injured after being hit by train in Koyilandy

കോഴിക്കോട്: കൊയിലാണ്ടിയില്‍ വയോധികനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. എഴുപത് വയസ്സോളം പ്രായം തോന്നിക്കുന്നയാളെയാണ് റെയില്‍ പാളത്തിന് സമീപം തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ഇന്ന് വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് തട്ടിയത്. ട്രെയിന്‍ വരുന്നതറിയാതെ റെയില്‍ പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം സംഭവിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. സാരമായി പരിക്കേറ്റ വയോധികനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest Videos

ഉയിഗൂർ മുസ്ലിംകൾ നോമ്പെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനീസ് അധികൃതർ വീഡിയോ ആവശ്യപ്പെടുന്നെന്ന് റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!