മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി യുവതിയെ പറ്റിച്ചു, വിവാഹ വാഗ്ദാനം നൽകി പണം തട്ടി; യുവതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ആലപ്പുഴക്കാരിയായ യുവതിയുടെ പണം തട്ടിയ കേസിൽ തൃശ്ശൂർ സ്വദേശിനി അറസ്റ്റിൽ

Arrest on 19 lakh fraud case at Kalamassery

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ എടക്കുളം പാളയംകോട് സ്വദേശി നിത (24)യാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വേ ടു നികാഹ് എന്ന ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ്യാജ ഐഡി ഉണ്ടാക്കി അംഗത്വം എടുത്തായിരുന്നു തട്ടിപ്പ്. ആലപ്പുഴക്കാരിയായ യുവതിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്. 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നിതയും ഭർത്താവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കേസിൽ ഒന്നാം പ്രതിയായ നിതയുടെ ഭർത്താവ് വിദേശത്താണ്. 

Latest Videos

vuukle one pixel image
click me!