സൺ ഗ്രൂപ്പ് ഉടമയായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ.
ഐപിഎല്ലിൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമയും സിഇഒയുമായ കാവ്യ മാരനെ അറിയാത്തവരായി അധികമാരും ഉണ്ടാകില്ല. സൺ ഗ്രൂപ്പിന്റെ ഉടമ കലാനിധി മാരന്റെ മകളായ കാവ്യ മാരന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ഗാലറിയിൽ മത്സരം കാണാനിരിക്കുന്ന കാവ്യ മാരന്റെ ഭാവങ്ങൾ പലപ്പോഴും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുണ്ട്.
ടീം ഉടമ എന്നതിലുപരി ഒരു ക്രിക്കറ്റ് ആരാധികയെ പോലെ സ്റ്റേഡിയത്തിലിരുന്ന് കളി കാണുന്ന കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നിരവധി തവണ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാവ്യയുടെ ക്യൂട്ട്നസിന് മുന്നിൽ ബോളിവുഡ് നടിമാര്‍ വരെ മാറി നിൽക്കുമെന്ന് പറയുന്നവരും നിരവധിയാണ്.
ഇപ്പോൾ ഇതാ കാവ്യ മാരൻ ദക്ഷിണേന്ത്യയിലെ ഒരു സെലിബ്രിറ്റിയുമായി ഡേറ്റിംഗിലാണെന്ന വിവരങ്ങളാണ് പല കോണുകളിൽ നിന്നായി പുറത്തുവരുന്നത്. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറുമായി കാവ്യ ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകനും സംഗീത സംവിധായകനുമാണ് അനിരുദ്ധ്.
ഒരു ആൽബത്തിന് 10 കോടി രൂപയാണ് അനിരുദ്ധിന്റെ പ്രതിഫലമെന്ന് പറയപ്പെടുന്നു. സൺ ഗ്രൂപ്പിന്റെ സിനിമകളിൽ സ്ഥിര സാന്നിധ്യമാണ് അനിരുദ്ധ്. കാവ്യയ്ക്ക് 409 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളിൽ പറയുന്നത്.
അതേസമയം, ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇവരുടെ അടുത്തവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകൾ പ്രകാരം അനിരുദ്ധിന്റെ ടീം കാവ്യയുമായുള്ള ഡേറ്റിംഗ് റൂമറുകൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഐപിഎല്ലിന്റെ 18-ാം സീസണിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടന പരിപാടിയിൽ അനിരുദ്ധിന്റെ തകര്‍പ്പൻ പ്രകടനം ഉണ്ടായിരുന്നു.
READ MORE: ബൂം ബൂം ബുമ്ര എപ്പോൾ തിരിച്ചുവരും? പുത്തൻ അപ്ഡേറ്റ് പങ്കുവെച്ച് മുംബൈ സഹപരിശീലകൻ