പാലക്കാടും തിരുവല്ലയിലും മുങ്ങിമരണം; പ്ലസ്ടു വിദ്യാർത്ഥിയ്ക്കും തമിഴ്നാട് സ്വദേശിയായ യുവാവിനും ദാരുണാന്ത്യം

പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിലും യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി രമണൻ (20) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരിന്നു. 

Drowning in Palakkad and Thiruvalla Plus Two student and Tamil Nadu native death

പാലക്കാട്: പാലക്കാടും തിരുവല്ലയിലും രണ്ടുപേർ മുങ്ങിമരിച്ചു. തിരുവല്ലയിൽ കൂട്ടുകാർക്കൊപ്പം മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയിൽ വീട്ടിൽ അനന്ദു (17) ആണ് മരിച്ചത്. പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിലും യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി രമണൻ (20) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരിന്നു. നരസിമുക്കിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

നോമ്പുതുറക്കാൻ വൈകുമെന്ന് കരുതി അമിതവേഗം വേണ്ട; വണ്ടിയിലിരുന്നാൽ ഇഫ്താർ പാക്കറ്റ് കയ്യിലെത്തും

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!