എഡ്യൂഫെസ്റ്റ് 2025 - മികച്ച ഉപരിപഠന സാധ്യതകൾ അറിയാം

കേരളത്തില്‍ വെച്ച് നടക്കുന്ന ഏറ്റവും വലിയ തദ്ദേശീയ വിദ്യാഭ്യാസ പ്രദർശനമായ എഡ്യൂഫെസ്റ്റ് 2025 അഞ്ച് ജില്ലകളിലായി വ്യത്യസ്ത തീയതികളിലാണ് അരങ്ങേറുന്നത്.

edufest 2025 asianet news higher education

പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞു, ഇനിയെന്ത്? വിദ്യാര്‍ഥികളുടെയും മക്കളുടെ അക്കാദമിക ഭാവിയെപ്പറ്റി ആലോചിക്കുന്ന രക്ഷിതാക്കളുടെയും സ്ഥിരം ചോദ്യമാണിത്. അതിനൊരുത്തരമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡ്യൂഫെസ്റ്റ് 2025. മികച്ച സർവ്വകലാശാലകൾ, കോളേജുകൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്ന ഈ എക്സിബിഷന്‍ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ പുതിയ വാതിലുകൾ തുറന്നിടുകയാണ്.

കേരളത്തില്‍ വെച്ച് നടക്കുന്ന ഏറ്റവും വലിയ തദ്ദേശീയ വിദ്യാഭ്യാസ പ്രദർശനമായ എഡ്യൂഫെസ്റ്റ് 2025 അഞ്ച് ജില്ലകളിലായി വ്യത്യസ്ത തീയതികളിലാണ് അരങ്ങേറുന്നത്. കോഴിക്കോട്- ഏപ്രിൽ 1, 2  കാലിക്കറ്റ് ട്രേഡ് സെന്റർ, കണ്ണൂര്‍- ഏപ്രിൽ 4, 5  കണ്ണൂർ പോലീസ് ഗ്രൗണ്ട്, മലപ്പുറം - ഏപ്രിൽ 7 ന് കോട്ടക്കല്‍ ഒപിഎസ് റോയൽ പാലസ്, കോട്ടയം- ഏപ്രിൽ 9, 10 വിൻഡ്‌സർ കാസില്‍, കൊച്ചി- ഏപ്രിൽ 12, 13  ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നിങ്ങനെയാണ് വേദികൾ.

Latest Videos


 
വിദ്യാർത്ഥികൾക്ക് വിവിധ കോഴ്‌സുകളും, കരിയർ ഓപ്ഷനുകളും നേരിട്ടറിയാനും, പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കാനും എക്സിബിഷനില്‍ അവസരമുണ്ടാകും. അമൃത വിശ്വവിദ്യാപീഠം നടത്തുന്ന സമഗ്ര കരിയർ ഗൈഡൻസ് സെഷനാണ് എഡ്യൂഫെസ്റ്റ് 2025 ന്റെ ഒരു പ്രധാന ആകർഷണം. നൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചായിരിക്കും ഈ സെഷന്‍ നടക്കുക. കൂടാതെ, എക്സിബഷനില്‍ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും തികച്ചും സൗജന്യമായി സൈക്കോമെട്രിക് ടെസ്റ്റില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍, താൽപര്യങ്ങൾ, കരിയർ സാധ്യതകൾ എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്ന ടെസ്റ്റാണിത്. ടെസ്റ്റിന് ശേഷം, ഓരോ വിദ്യാർത്ഥിയുടെയും താല്‍പര്യങ്ങള്‍ക്കും, സാധ്യതകൾക്കും അനുസൃതമായി ചിട്ടപ്പെടുത്തിയ പേഴ്സണലൈസ്ഡ് വൺ-ടു-വൺ കൗൺസിലിംഗ് സെഷനുകളും എക്സിബിഷനില്‍ ലഭ്യമാകും.

ലോകത്ത് വിദ്യാഭ്യാസ മേഖലയെയും തൊഴില്‍ മേഖലയെയും അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന AI, VR തുടങ്ങിയ ടെക്നോളജികളുടെ സാധ്യതകളെക്കുറിച്ചും എഡ്യൂഫെസ്റ്റ് 2025 ലൂടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നേടാം.

അമൃത വിശ്വവിധ്യ പീഢമാണ് EduFest ൻ്റെ ടൈറ്റിൽ സ്പോൺസർ. CHECK (കൺസോർഷ്യം ഓഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടന്റ്സ് കേരള) യുമായി സഹകരിച്ചാണ് എഡ്യൂഫെസ്റ്റ് 2025 സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങളോട് യോജിച്ചതും ജോലി സാധ്യതയുള്ളതുമായ മികച്ച കോഴ്‌സുകൾ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഏഷ്യാനെറ്റ് ന്യൂസ് എഡ്യൂഫെസ്റ്റ് 2025-ലൂടെ ഒരുക്കുന്നത്. രജിസ്റ്റർ ചെയ്യുവാനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

https://asianetnews.events/program/edufest/

tags
vuukle one pixel image
click me!