'മക്കൾ കറുത്തുപോയാൽ തീർന്നു എന്ന് കരുതുന്നവർ ഉണ്ട്. ആ ചിന്താഗതി പൊളിക്കണം'; ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

അതിന് കൂടിയാണ് പോസ്റ്റ് ഇട്ടതെന്നും ചീഫ് സെക്രട്ടറി പറ‍ഞ്ഞു. കിർത്താട്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

Chief Secretary Sharada Muraleedharan says the discrimination between black and white is beyond what we think

തിരുവനന്തപുരം: നമ്മൾ കരുതുന്നതിനും അപ്പുറം ആണ് കറുപ്പും വെളുപ്പും എന്ന വിവേചനമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. മക്കൾ കറുത്തുപോയാൽ തീർന്നു എന്ന് കരുതുന്നവർ ഉണ്ട്. ആ ചിന്താഗതി പൊളിക്കണം. പുതിയ ചർച്ചകൾ കൊണ്ടു വരണം. കറുപ്പിന്റെ സൗന്ദര്യം നിങ്ങൾ അറിയാത്തത് ഒരു നഷ്ടം ആണെന്ന് തോന്നിപ്പിക്കണം. അതിന് കൂടിയാണ് പോസ്റ്റ് ഇട്ടതെന്നും ചീഫ് സെക്രട്ടറി പറ‍ഞ്ഞു. കിർത്താട്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. സാമൂഹ്യ നീതിയുടെ ഗോത്ര ജീവിതം എന്ന സംവാദ പരിപാടിയിലാണ് ചീഫ് സെക്രട്ടറിയുടെ മറുപടി. 

കറുപ്പ് വെളുപ്പ് എന്ന വിവേചനം അനുഭവിച്ചെന്ന് ഒരുപാട് പേർ പോസ്റ്റിനു പിന്നാലെ എന്നോട് പറഞ്ഞു. കറുപ്പും വെളുപ്പുമെന്ന വിവേചനം നേരിട്ട, പോസ്റ്റിൽ സൂചിപ്പിച്ച സംഭവത്തിൽ മാനസിക വിഷമം തോന്നി. ഒരു വിഷമം ഉണ്ടാകുമ്പോൾ ആദ്യം നീറുകയും പിന്നീട് അതിജീവിക്കുകയും മറക്കുകയും ചെയ്യാറാണ് പതിവ്. അതിനോട് പൊരുത്തപ്പെട്ട് പോയാൽ പിന്നീട് ഓർക്കാറുപോലുമില്ല. നിങ്ങൾ അതിനെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുന്നത് കൊണ്ടാണ് ഓർക്കുന്നതെന്നും ശാരദ മുരളീധരൻ പറഞ്ഞു. 
സാമൂഹിക മാധ്യമങ്ങളിൽ കവിത പ്രചരിപ്പിച്ചു; കോൺ​ഗ്രസ് എംപിക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!