ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും
ന്യൂയോർക്ക്: വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് സഹായം നിർത്തി അമേരിക്ക. എട്ടു പതിറ്റാണ്ടായി ലോകമെങ്ങും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് സഹായമായ ഫുൾ ബ്രൈറ്റ് പ്രോഗ്രാം അടക്കമുള്ള സ്‌കോളർഷിപ്പുകൾക്ക് ഉള്ള ധനസഹായമാണ് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും വലയ്ക്കും. പരിമിതമായ വരുമാനമുള്ളതു നിരവധി വിദ്യാർത്ഥികൾക്ക് അക്കാദമിക് മികവിന് ആശ്രയം ഈ സ്‌കോളർഷിപ്പുകൾ ആയിരുന്നു. ഗവേഷണ മേഖലയ്ക്കും അക്കദമിക് മേഖലയ്ക്കും കനത്ത തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം