ഈജിപ്തിലെ ഹുർഗദയിൽ മുങ്ങിക്കപ്പൽ അപകടം; 6 വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം, 19 പേർക്ക് പരിക്ക്

മരിച്ച വിനോദസഞ്ചാരികളെല്ലാം വിദേശികളാണെന്നും 19 പേർക്ക് പരിക്കേറ്റതായും സർക്കാർ ഉടമസ്ഥതയിലുള്ള അഖ്ബർ അൽ-യൂം പത്രത്തിന്റെ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

Submarine accident in Egypt Red Sea Coast Egypt 6 tourists died 19 injured

കെയ്‌റോ: ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ വ്യാഴാഴ്ച ഒരു ടൂറിസ്റ്റ് മുങ്ങിക്കപ്പലിന് അപകടം സംഭവിച്ച്
ആറ് വിനോദസഞ്ചാരികൾ മരിച്ചു. മരിച്ച വിനോദസഞ്ചാരികളെല്ലാം വിദേശികളാണെന്നും 19 പേർക്ക് പരിക്കേറ്റതായും സർക്കാർ ഉടമസ്ഥതയിലുള്ള അഖ്ബർ അൽ-യൂം പത്രത്തിന്റെ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

അപകടകാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്നും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയതായി റിപ്പോ‌‌‌ർട്ട്. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ (285 മൈൽ) ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഹുർഗദയിലാണ് അപകടമുണ്ടായിരിക്കുന്നത്. തിരക്കേറിയ വിനോദസഞ്ചാര നഗരമായ ഹുർഗദ ഈജിപ്തിലേക്കു വരുന്ന സന്ദർശകരുടെ ഒരു പ്രധാന ഡെസ്റ്റിനേഷനാണ്.

Latest Videos

ഈജിപ്തിന്റെ കിഴക്കൻ തീരത്തുള്ള ഈ പ്രദേശത്ത് ചെങ്കടൽ പവിഴപ്പുറ്റുകളും ദ്വീപുകളുമാണ് കൂടുതൽ ആകർഷകമാക്കുന്നത്. രണ്ട് ദശലക്ഷം ആളുകൾ തൊഴിൽ ചെയ്യുന്ന ഈ പ്രദേശം ജിഡിപിയുടെ 10 ശതമാനത്തിലധികം സംഭാവന ചെയ്യുന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. സ്നോർക്കലിംഗ്, ഡൈവിംഗ് തുടങ്ങിയവക്കായി ഇവിടെ ഒരുപാട് ടൂറിസ്റ്റ് ബോട്ടുകളാണ് ഉള്ളത്. 

'ഇനി ഞങ്ങളുടെ ഊഴം'; അധികം വൈകാതെ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

vuukle one pixel image
click me!