ഇങ്ങനെയും മനുഷ്യരുണ്ടോ? ബസിടിച്ച് മരിച്ച സ്ത്രീയുടെ 3 സ്വർണ്ണവളകൾ നീല ഹെൽമറ്റ് ധരിച്ചയാൾ മോഷ്ടിച്ചു, അന്വേഷണം

By Web Team  |  First Published Dec 12, 2024, 7:31 PM IST

മരിച്ച് കിടക്കുന്ന സ്ത്രീയുടെ കൈയ്യിൽ നിന്നും  നീല നിറത്തിലുള്ള ഹെൽമറ്റ് ധരിച്ച ഒരു പുരുഷൻ സ്വർണ്ണ വളകൾ ഒന്നൊന്നായി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നു. രണ്ട് പേർ ഇയാളെ കവർ ചെയ്ത് നിൽക്കുന്നുണ്ട്.


മുംബൈ: മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി 7 പേർ മരിച്ചത് വലിയ ഞെട്ടലുണ്ടാക്കിയ അപകടമാണ്. 49 പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു മുംബൈ കുര്‍ള വെസ്റ്റില്‍ അപകടമുണ്ടായത്.  ദാരുണമായ സംഭവത്തിന്‍റെ മുറിവുണങ്ങും മുമ്പ് രാജ്യത്തെയാകെ നാണക്കേടിലാക്കുന്ന ഒരു ദൃശ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കൈയിൽ നിന്ന് ഒരാൾ സ്വർണ്ണ വളകൾ ഊരിയെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 

അപകടം നടന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വലതുകൈയ്യിലുണ്ടായിരുന്ന മൂന്ന് സ്വർണ്ണ വളകളാണ് മോഷണം പോയത്. മരിച്ച് കിടക്കുന്ന സ്ത്രീയുടെ കൈയ്യിൽ നിന്നും  നീല നിറത്തിലുള്ള ഹെൽമറ്റ് ധരിച്ച ഒരു പുരുഷൻ സ്വർണ്ണ വളകൾ ഒന്നൊന്നായി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നു. രണ്ട് പേർ ഇയാളെ കവർ ചെയ്ത് നിൽക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിഗ നിഗമനം.

Latest Videos

ബസ് അപകടത്തിൽ മരിച്ച ഫാത്തിമ കനിസ് അൻസാരി (55)യുടെ വളകളാണ് മോഷണം പോയത്. ഫാത്തിമയുടെ മൊബൈലും ഇവർ തട്ടിയെടുത്തിട്ടുണ്ട്. 'അവളുടെ മൊബൈൽ' എന്‍റെ പക്കലുണ്ട് എന്ന് മൂന്ന് പേരിൽ ഒരാൾ പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.  മോഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ  കുർള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് മുംബൈയെ നടുക്കിയ അപകടം സംഭവിച്ചത്. ഇലക്ട്രിക് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരിലേക്കും ഇടിച്ച് കയറുകയായിരുന്നു.  അപകടത്തിൽ 20ലധികം വാഹനങ്ങൾ തകർന്നു. അതിനിടെ അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവർ തന്‍റെ ബാഗുകൾ എടുത്ത് വിൻഡോയിലൂടെ പുറത്ത് ചാടി രക്ഷപ്പെടുന്നതിന്‍റേയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇയാളെ മനപ്പൂർവ്വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

undefined

Read More : വിലക്കിയിട്ടും കടലിൽ ഇറങ്ങി, വിനോദയാത്ര സംഘത്തിലെ 4 വിദ്യാർഥിനികൾ മുങ്ങി മരിച്ചു; അധ്യാപകർക്കെതിരെ കേസ്


 

click me!