ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവം; സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി

By Web Team  |  First Published Dec 12, 2024, 8:31 PM IST

കേരള ഹൗസിൽ ഗവർണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആർപിഎഫ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു


ദില്ലി: കേരള ഹൗസിൽ ഗവർണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആർപിഎഫ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു.  കേരള ഹൗസ് സുരക്ഷാ വിഭാഗം റെസിഡൻഡ് കമ്മീഷണർക്കും റിപ്പോർട്ട് നൽകി. റസിഡൻസ് കമ്മീഷണർ പൂർണ്ണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും.

കേരള ഹൗസിലെ കൊച്ചിൻ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന കേരള ഗവർണറുടെ വാഹനത്തിലാണ് ദില്ലിയിലെ സംസ്ഥാനത്തിന്‍റെ ലോ ഓഫീസറായ ഗ്രാൻസിയുടെ വാഹനം ഇടിച്ചത്. ഇടിയുടെ ആഘോതത്തിൽ ഗവർണറുടെ ഔദ്യോഗിക വാഹനത്തിന്‍റെ ബംപർ പൂർണ്ണമായി തകർന്നു. പിന്നീട് വാഹനത്തിന്‍റെ കേടുപാടുകൾ തീർത്ത് തിരികെ എത്തിച്ചു. 

Latest Videos

സംഭവം ചോദ്യം ചെയ്ത സുരക്ഷ ജീവനക്കാരോട് ലോ ഓഫീസർ കയർത്തുവെന്നാണ് വിവരം. വാഹനത്തിന്‍റെ കേടുപാടുകൾ തീർത്തെങ്കിലും ഗവർണറുടെ സുരക്ഷ ചുമതലയുള്ള സിആർപിഎഫ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. വാഹനം കേരള സർക്കാരിന്‍റെ ആണെങ്കിലും സുരക്ഷ പ്രശ്നം ഉണ്ടായ സാഹചര്യത്തിൽ ഈക്കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നൽകിയത്.

വിശ്വവിജയത്തില്‍ കണ്ണീരടക്കാനാവാതെ ഗുകേഷ്, അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

 

click me!