ലിസ്റ്റില്‍ പ്രമുഖർ പ്രിയങ്കാ ഗന്ധി, പായൽ കപാഡിയ, വിനേഷ് ഫോഗട്ട്, നയൻ താര , മമത ബാനർജി , അതിഷി മർലെന തുടങ്ങിയവരാണ്.
ഈ വര്‍ഷം ഏറ്റവും കൂടുതലാളുകള്‍ ഗൂഗിളില്‍ തിരഞ്ഞ പേര് വിനേഷ് ഫോഗട്ടിന്റേതാണ്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത അപ്രതീക്ഷിതമാം വിധം ഉയര്‍ന്നുവെന്ന് കേന്ദ്ര കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ പറഞ്ഞത് ദിവസങ്ങള്‍ക്കു മുന്‍പെയാണ്. ഇത്തരത്തില്‍ രാജ്യശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീകളും സ്ത്രീകളുടെ നേട്ടങ്ങളും നിരവധിയാണ്. ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീകളെ ഓര്‍ത്തു കൊണ്ടാകണം ഈ വര്‍ഷവും കടന്നു പോകേണ്ടത്. ലിസ്റ്റില്‍ പ്രധാനപ്പെട്ട ചിലരെ നോക്കാം...
വിനേഷ് ഫോഗട്ട്
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന താരമാണ് വിനേഷ് ഫോഗട്ട്. രാജ്യാന്തര ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. സംഭവത്തിന് ശേഷം ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ശേഷം കോൺഗ്രസിൽ ചേരുകയും ഹരിയാനയിൽ നിന്നുള്ള എം പിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
undefined
പ്രിയങ്കാ ഗാന്ധി
2024 ൽ വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിത്വവും വിജയവും പ്രിയങ്കാ ഗാന്ധിയെ രാജ്യത്തെ പ്രധാന വാർത്തകളിൽ ഇടം നേടാനുതകി. അതിലുമപ്പുറം രാഹുൽ ഗാന്ധിയുടേതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പ്രിയങ്കാ ഗാന്ധിയുടെ സ്ഥിരം സാനിധ്യമുണ്ടായിരുന്നു. രാജ്യത്ത് നടന്ന പല ചർച്ചകളിലും പ്രധാന പ്രതിഷേധ വേദികളിലും മറ്റും പ്രിയങ്കാ ഗാന്ധിയുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു.
പായൽ കപാഡിയ
അന്താരാഷ്ട്ര വേദിയായ കാൻ ഫിലിം ഫെസ്റ്റിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ' ന്റെ സംവിധായിക പായൽ കപാഡിയ എന്ന വനിത ഇന്ത്യയ്ക്ക് ചരിത്ര നിമിഷം കൂടിയാണ് സമ്മാനിച്ചത്. രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെ സംഭവിക്കുന്ന കഥ കേരളത്തിന്റെ ഐ എഫ് എഫ് കെ വേദിയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ ഐ എഫ് എഫ് കെയില്‍ 'സ്പിരിറ്റ് ഓഫ് സിനിമ 'അവാര്‍ഡും സിനിമ നേടി.
അതിഷി മർലെന
തന്റെ പിൻഗാമിയായി കെജ്രിവാൾ പ്രഖ്യാപിച്ച അതിഷി മർലെനയാണ് രാജ്യം ചർച്ച ചെയ്ത മറ്റൊരു ലനിത. സുഷമാ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ സ്ത്രീയാണ് അതിഷി. 2013 ല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ അതിഷി തന്റെ 43-ാം വയസില്‍ കെജ്രിവാള്‍ അറസ്റ്റിലായതിന് ശേഷം ആം ആദ്മിയുടെ തന്നെ മുഖമായി മാറുകയായിരുന്നു.
നയന്‍താര
മലയാളിയായ നയന്‍താരയുടെ പേരും ഏറെ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നയൻതാര- ധനുഷ് വിഷയം. നയൻ താരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമന്ററിയും ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നവുമെല്ലാം ഹോട്ട് ടോപിക്ക് ആയി. ലേഡി സൂപ്പർ സ്റ്റാറെന്ന ഖ്യാതിയുള്ള നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും അണിയറ പ്രവർത്തകരും ലക്ഷക്കണക്കിന് ആരാധകരും സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം