അനധികൃത സ്കൂൾ, വിതരണം ചെയ്തത് മിച്ചം വന്ന വെജിറ്റബിൾ പുലാവും ചട്നിയും, 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന റസിഡൻഷ്യൽ സ്കൂളിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണത്തിൽ അവശേഷിച്ചത് പ്രദേശത്തെ വ്യവസായി നൽകുകയായിരുന്നു 

Leftover food from feast as part of Holi celebrations sent to residential school cause food poison two students dies many in serious condition 19 March 2025

മാണ്ഡ്യ: ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ നിന്ന് നൽകിയ ഭക്ഷണം കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. 12, 13 വയസ് പ്രായമുള്ള വിദ്യാർത്ഥികളാണ് ഞായറാഴ്ചയും  ചൊവ്വാഴ്ചയും രാത്രി മരിച്ചത്. മാണ്ഡ്യ മാലവള്ളി താലൂക്കിലെ ടി കാഗേപൂരിലെ  ഗോകുല വിദ്യാസമസ്തേ സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്. 

പ്രാദേശിക വ്യവസായിയായ പുഷ്പേന്ദ്ര കുമാർ എന്നയാളാണ് ഞായറാഴ്ച റസിഡൻഷ്യൽ സ്കൂളിൽ ഹോളി സംബന്ധിച്ച് ഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണം കഴിച്ചവരി 120 പേർ അവശരായിരുന്നു. ഇതിൽ 40 പേർ സ്കൂളിലെ വിദ്യാർത്ഥികളാണ്. 24 പേർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. വെജിറ്റബിൾ പുലാവും ചട്ട്നിയുമായിരുന്നു വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. 

Latest Videos

മാലവള്ളിയിലെ ഒരു ഹോട്ടലാണ് ഭക്ഷണമുണ്ടാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്കൂൾ സന്ദർശിച്ച് ഭക്ഷണത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്യ മാണ്ഡ്യയിലും മൈസുരുവിലമുള്ള വിവിധ ആശുപത്രികളിലാണ് ഭക്ഷണം കഴിച്ച് അവശരായ വിദ്യാർത്ഥികൾ ചികിത്സയിലുള്ളത്. ഗോകുല വിദ്യാസമസ്തേ സ്കൂൾ സ്കൂൾ നടത്താനുള്ള അനുമതി നേടിയിരുന്നെങ്കിലും റസിഡൻഷ്യൽ സ്കൂളിനുള്ള അനുമതി ഇല്ലായിരുന്നുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!