കഞ്ചാവ് ചില്ലറ വിൽപ്പനക്ക് എത്തിച്ച റോബിനും കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ഒടിയൻ മാർട്ടിനുമാണ് പൊലീസിന്‍റെ പിടിയിലായത്.
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ കഞ്ചാവ് വില്പനക്കാരനും ഇടനിലക്കാരനും പിടിയിൽ. കഞ്ചാവ് ചില്ലറ വിൽപ്പനക്ക് എത്തിച്ച റോബിനും കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ഒടിയൻ മാർട്ടിനുമാണ് പൊലീസിന്‍റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുതലക്കോടം സ്കൂൾ പരിസരത്ത് നിന്ന് സ്പെഷ്യൽ സ്ക്വാഡ് റോബിനെ പിടികൂടിയത്. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാർട്ടിനെ പൊലീസ് പിടികൂടിയത്. റോബിന്റെ കൈവശം 330 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് മാർട്ടിൻ. കഞ്ചാവിന്റെ മൊത്ത വ്യാപാരിയാണ് മാർട്ടിൻ.