പതിയെ എനിക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനും അതിലൂടെ എന്നെ സ്‌നേഹിക്കാനുമായി

അന്നൊരിക്കല്‍ കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ കൂടെയുള്ള ഒരു കുട്ടിയോട് എന്നെക്കുറിച്ച് പറഞ്ഞു അവള്‍. ഞാന്‍ അവളുടെ ചേച്ചിയാണെന്നും അവള്‍ എന്നെ ചേച്ചിയായി ദത്തെടുത്തെന്നും.

woman in my life column

സുഹൃത്തുക്കളായാല്‍ വഴക്കുകള്‍ വേണമെന്നായിരുന്നു എന്റെ മുന്നനുഭവം, പക്ഷേ അവളിലൂടെ ഞാനറിഞ്ഞു, അതൊന്നും ശരിയല്ലെന്ന്. വഴക്കുകള്‍ അനിവാര്യമല്ല ,പകരം പരസ്പരം മനസ്സിലാക്കി പൊരുത്തക്കേടുകള്‍ പറഞ്ഞ് തീര്‍ത്താല്‍ മതിയെന്ന് അവള്‍ എന്നെ പഠിപ്പിച്ചു.

woman in my life column

Latest Videos

വീട്ടിലെ ഇളയ കുട്ടിയാണെങ്കിലും ചെറുപ്പകാലങ്ങളില്‍ ഒരിക്കല്‍ പോലും ആരുടെയെങ്കിലും ഒപ്പം കളിക്കാന്‍ തോന്നിയിട്ടേയില്ല. അതൊരുപക്ഷേ വീട്ടില്‍ നിന്നും അത്ര ഇഷ്ടം കിട്ടിയതുകൊണ്ടാകാം. അന്നുമുതല്‍ ഒറ്റയ്ക്കായിരുന്നു കളിച്ചതും നടന്നതുമെല്ലാം. 

ചേച്ചിയുമായി മൂന്ന് വയസ്സിന്റെ അകലമുണ്ട്. ഞാന്‍ ചെറുതായപ്പോള്‍ ചേച്ചി അംഗന്‍വാടിയില്‍ പോകാനും തുടങ്ങി. അതും അമ്മൂമ്മയുടെ കൂടെ അമ്മയുടെ വീട്ടിനടുത്ത്. ഞാന്‍ ആണെങ്കില്‍ ഇവിടെ അച്ഛന്റെ വീട്ടില്‍ തനിച്ചും. അതാവണം എല്ലാം ഒറ്റയ്ക്ക് ചെയ്തു തുടങ്ങിയത്. എന്നിട്ടും എന്തുകൊണ്ടാണ് എനിക്ക് താഴെ ഒരാള്‍ വേണമെന്ന് ആഗ്രഹിക്കാത്തത് എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പീന്നീട് സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ ചേച്ചിയുടെ കൂട്ടുകാരെ കണ്ടതുകൊണ്ടാവും എനിക്കും കൂട്ടുകാരെ വേണമെന്ന് തോന്നി. പക്ഷേ പറയാന്‍ മാത്രം ആരും എനിക്കുണ്ടായിരുന്നില്ല. ഉണ്ടായ പലരും ഓരോ കാരണങ്ങള്‍കൊണ്ട് അകന്ന് മാറി. കുറെ കാലം വരെ ചേച്ചിയുടെ കൂട്ടുകാരായിരുന്നു എന്റെയും കൂട്ടുകാര്‍. അവരുടെ കൂടെ ഉല്ലസിക്കുമ്പോഴും ഉള്ളില്‍ ഒരു നല്ലൊരു സുഹൃത്തിനായി ഞാന്‍ ഒത്തിരി ആശിച്ചിരുന്നു. 

കോളേജ് കാലത്ത് നല്ല കൂട്ടുകാരായി എന്ന് ഒരുപാട് സന്തോഷിച്ചെങ്കിലും അതിനും അധികം നിലനില്‍പ്പ് ഉണ്ടായിരുന്നില്ല. പല കാര്യങ്ങളാല്‍ മാനസികമായി വേദനിപ്പിച്ചപ്പോഴും അപമാനിച്ചപ്പോഴും പേടിയായിട്ടും അവരുടെ പുറകെ പോയി. കാരണം അവരെ നഷ്ടപ്പെടുത്താന്‍ കഴിയില്ലായിരുന്നു. ഇതൊക്കെയാണ് കൂട്ടുകാരെന്നും ഇവര്‍ കൂടി അകന്നാല്‍ വേറെ ആരുണ്ട് എന്നുമുള്ള തോന്നല്‍ കൊണ്ടാവണം. സഹിക്കാന്‍ വയ്യാതെ ഞാന്‍ അകന്ന് മാറി നില്‍ക്കുമ്പോഴും എനിക്ക് കുറ്റപ്പെടുത്തലുകള്‍ മാത്രമായിരുന്നു കിട്ടിയത്. അതിന് ശേഷം മാനസികമായി തളര്‍ന്നു പോയിരുന്നു ഞാന്‍. പുതിയ സുഹൃത്ത് പോയിട്ട് ആരോടും സംസാരിക്കാന്‍ പോലും പേടിയായി. എല്ലാവരെയും സംശയമായി. കഴിഞ്ഞതെല്ലാം ആവര്‍ത്തിച്ചാലോ എന്നോര്‍ത്തായിരുന്നു അതെല്ലാം. എനിക്ക് എന്നെ തന്നെ ഇഷ്ടമില്ലാതായി, സംശയമായി. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഞാന്‍ മാത്രമാണ് എന്നാണ് അന്നൊക്കെ കരുതിയത്.

പക്ഷേ എന്റെ ജീവിതം മനോഹരമാക്കാന്‍ അവള്‍ വന്നു. തമാശകള്‍ പറഞ്ഞ് ഒത്തിരി ചിരിപ്പിക്കുകയും ഒട്ടും മുന്‍ധാരണകള്‍ ഇല്ലാതെ കേട്ടിരിക്കുകയും ചെയ്തു. നഷ്ടപ്പെട്ടുപോയ എന്നിലെ പലതും എനിക്ക് കാട്ടിത്തന്നു. ഞാന്‍ അല്ല പ്രശ്‌നമെന്ന് പറഞ്ഞുതന്നു. എന്നിലെ നല്ല വശങ്ങള്‍ ഓരൊന്നായി എനിക്ക് കാണിച്ചുതന്നു. പതിയെ എനിക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനും അതിലൂടെ എന്നെ സ്‌നേഹിക്കാനുമായി. 

സുഹൃത്തുക്കളായാല്‍ വഴക്കുകള്‍ വേണമെന്നായിരുന്നു എന്റെ മുന്നനുഭവം, പക്ഷേ അവളിലൂടെ ഞാനറിഞ്ഞു, അതൊന്നും ശരിയല്ലെന്ന്. വഴക്കുകള്‍ അനിവാര്യമല്ല ,പകരം പരസ്പരം മനസ്സിലാക്കി പൊരുത്തക്കേടുകള്‍ പറഞ്ഞ് തീര്‍ത്താല്‍ മതിയെന്ന് അവള്‍ എന്നെ പഠിപ്പിച്ചു. എന്തൊക്കെ വിഷമങ്ങള്‍ ഉണ്ടെങ്കിലും അവളുടെ കൂടെ ഇരുന്നാല്‍ ഞാന്‍ അതെല്ലാം മറന്ന് സന്തോഷവതിയാകും ഇപ്പോള്‍. 

അന്നൊരിക്കല്‍ കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ കൂടെയുള്ള ഒരു കുട്ടിയോട് എന്നെക്കുറിച്ച് പറഞ്ഞു അവള്‍. ഞാന്‍ അവളുടെ ചേച്ചിയാണെന്നും അവള്‍ എന്നെ ചേച്ചിയായി ദത്തെടുത്തെന്നും. എന്നെക്കാള്‍ ഒരു വയസ്സിന് ഇളയതായത് കൊണ്ടാണ് എന്നെ ചേച്ചി എന്നു വിളിക്കുന്നത് എന്നായിരുന്നു ഞാനും കരുതിയത്. പക്ഷേ അന്ന് ചേച്ചിയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു. എന്റെ കൈയും പിടിച്ച് നടക്കുമ്പോള്‍ എനിക്ക് എന്റെ വീട്ടിലെ ഒരാളായി മാത്രമേ തോന്നിയിട്ടുള്ളൂ. കേള്‍ക്കുന്നവര്‍ക്ക് പൈങ്കിളിയായി തോന്നിയേക്കാം പക്ഷേ എന്റെ ജീവിതത്തില്‍ ഇത്തരമൊരാള്‍ ആദ്യമായാണ്. ശരിക്കും എന്റെ അനിയത്തിയാണ് അവള്‍.

എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം

tags
vuukle one pixel image
click me!