തമിഴ് രാഷ്ട്രീയത്തിൽ നിർണായക നീക്കം; അമിത് ഷായെ കണ്ട് പളനിസ്വാമി,2026ൽ എന്‍ഡിഎ ഭരണമെന്ന് ഷായുടെ ട്വീറ്റ്

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവിഭാഗങ്ങളും ഔദ്യോഗിക  പ്രതികരണത്തിന് മുതിർന്നില്ല.

Edappadi K Palaniswami meets Amith Shah in Delhi BJP AIADMK ties?

ദില്ലി: ദില്ലി കേന്ദ്രീകരിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. എഐഎഡിഎംകെ  ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കൊപ്പമാണ് പളനിസ്വാമി അമിത് ഷായെ കണ്ടത്. രണ്ട് മണിക്കൂറും 10 മിനിട്ടും നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ 50 മിനിറ്റോളം അമിത് ഷായും പളനിസ്വാമിയും തനിച്ച് സംസാരിച്ചെന്നാണ് വിവരം. 

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവിഭാഗങ്ങളും ഔദ്യോഗിക  പ്രതികരണത്തിന് മുതിർന്നില്ല. എന്നാൽ കൂടിക്കാഴ്ച്ച അവസാനിച്ചതിന് പിന്നാലെ 2026 ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ വരുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. 2023 ലാണ് എഐഎഡിഎംകെ  എൻഡിഎ സഖ്യം വിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും വെവ്വേറെ മത്സരിച്ചത് ഡിഎംകെയ്ക്ക് നേട്ടം ഉണ്ടാക്കിയിരുന്നു.

Latest Videos

Read More:കര്‍ണാടക 'ഹണി ട്രാപ്പ്' വിവാദം; ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി രാജണ്ണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!