പ്രതീക്ഷയുണർത്തി ചർച്ച; ഇന്ത്യ-ശ്രീലങ്ക മത്സ്യത്തൊഴിലാളികൾ കൂടിക്കാഴ്ച നടത്തി

വാവുനിയ ജയിലിലുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സംഘം സന്ദർശിച്ചു. 2016 ൽ സുഷമ സ്വരാജ് മുൻകൈഎടുത്താണ് അവസാനം ചർച്ച നടന്നത്.

Indian Sri Lankan fishermen meet in Srilanka

പ്രതീക്ഷയുണർത്തി ചർച്ച, ഇന്ത്യ-ശ്രീലങ്ക മത്സ്യത്തൊഴിലാളികൾ കൂടിക്കാഴ്ച നടത്തി

ദില്ലി:  പ്രതീക്ഷ ഉയർത്തി ശ്രീലങ്കയിൽ ചർച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളും ചർച്ച നടത്തി. 9 വർഷത്തിന് ശേഷമാണ് ഇരു രാജ്യത്തെയും മത്സ്യത്തൊഴിലാളികൾ ചർച്ച നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള 5 അംഗ സംഘം ലങ്കയിലെ വടക്കൻ മേഖലയിലെ മത്സ്യത്തോഴിലാളികളുമായാണ് ചർച്ച നടത്തിയത്. മേഖലയിലെ പ്രശ്നങ്ങൾ സർക്കാരുകൾ ഇടപെട്ട് പരിഹരിക്കണമെന്ന് ഇരുകൂട്ടരും പറഞ്ഞു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവിക സേന അറസ്റ്റ് ചെയുന്നതിൽ ഇന്ത്യൻ സംഘം ആശങ്ക അറിയിച്ചു.

Latest Videos

വാവുനിയ ജയിലിലുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സംഘം സന്ദർശിച്ചു. 2016 ൽ സുഷമ സ്വരാജ് മുൻകൈഎടുത്താണ് അവസാനം ചർച്ച നടന്നത്. ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നിവേദനം നൽകിയതിനെ തുടർന്നാണ് രാമേശ്വരത്ത് നിന്നുള്ള അഞ്ചംഗ സംഘം ശ്രീലങ്കയിലെത്തിയതെന്ന് ശ്രീലങ്കയിൽ നിന്നുള്ള മത്സ്യത്തൊഴിലാളി നേതാവ് വി.പി. ജെസു രാജ ദി ഹിന്ദുവിനോട് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള 50 ഓളം മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ ജയിലുകളിൽ കഴിയുന്നുണ്ടെന്നും അവരെ കാണാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും മത്സ്യത്തൊഴിലാളി നേതാക്കൾ ആഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

vuukle one pixel image
click me!