ഒന്നനങ്ങിയാല്‍ വീണുമരിക്കും; ലോറിക്കടിയില്‍ തൂങ്ങിക്കിടന്ന് അഫ്ഗാന്‍ കുട്ടികളുടെ കള്ളക്കടത്ത്!
First Published | Oct 4, 2021, 4:57 PM ISTചരക്കു ലോറികളുടെ അടിഭാഗത്ത് തൂങ്ങിക്കിടന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവുമോ?
ഇല്ല എന്നോ ബുദ്ധിമുട്ടാണ് എന്നോ ആയിരിക്കും സാധാരണ കിട്ടുന്ന ഉത്തരം. എന്നാല്‍, താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലെ കുട്ടികളോട് ഇതേ ചോദ്യം ചോദിച്ചു നോക്കൂ, അവര്‍ നിങ്ങളെ നിസ്സംഗമായി നോക്കും. എന്നിട്ട് പറയും, ഞങ്ങള്‍ സ്ഥിരം ചെയ്യാറുണ്ടെന്ന്. അതിനിടയില്‍ പിടിക്കപ്പെടാറുണ്ടെന്ന്. ചിലപ്പോള്‍, താഴെവീണു പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യാറുണ്ടെന്ന്. എന്തിനാണ് അപകടകരമായ ഈ യാത്ര എന്നു കൂടി അവര്‍ പറഞ്ഞുതരും. ''അത് പട്ടിണി മാറ്റാനാണ്, ദാരിദ്ര്യം കാരണം അടുപ്പു പുകയാത്ത വീട്ടിലേക്ക് എന്തെങ്കിലും ഭക്ഷണസാധനം വാങ്ങാനാണ്.'' യു എ ഇ കേന്ദ്രമായ ദ് നാഷനല്‍ ന്യൂസും ബിബിസിയുമാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.