'ഇരുട്ടെ'ന്ന് അവന് പേര്, താമസം സമുദ്രത്തിന് 7,902 മീറ്റര്‍ താഴ്ചയില്‍; ഭീകരനാണിവനെന്ന് ഗവേഷകര്‍

By Web Team  |  First Published Dec 14, 2024, 3:16 PM IST

സ്പാനിഷ് നോവലായ ഡോൺ ക്വിക്സോട്ടിലെ ഒരു കാഥാപാത്രമായ ദുൽസിബെല്ല എന്ന പേരിനൊപ്പം പ്രാദേശിക തെക്കേ അമേരിക്കൻ ഭാഷകളിൽ 'ഇരുട്ട്' എന്നര്‍ത്ഥം വരുന്ന പദമാണ് കാമഞ്ചാക്ക എന്ന പദം കൂടി ചേര്‍ത്താണ് ഈ പുതിയ ജീവിക്ക് പേരിട്ടിരിക്കുന്നത്. 


ഭൂമിയുടെ 71 ശതമാനം നിറഞ്ഞ് നില്‍ക്കുന്ന സമുദ്രത്തിലെ 95 ശതമാനം പ്രദേശങ്ങളും ഇന്നും മനുഷ്യന് അപാപ്യമാണ്. സമുദ്രോപരിതലത്തില്‍ നിന്നും 11 കിലോമീറ്റര്‍ താഴ്ചയുള്ള അഗാത ഗര്‍ത്തങ്ങൾ, സൂര്യവെളിച്ചം കടക്കാത്തതും തണുപ്പ് നിറഞ്ഞതുമാണ്. ഈ പ്രദേശങ്ങളില്‍ കടുത്ത സമ്മർദ്ദമാണ് അനുഭവപ്പെടുന്നതും. ഇന്നും മനുഷ്യന്‍ കടന്ന് ചെല്ലാത്ത കടലാഴങ്ങളിലെ ഈ പ്രദേശങ്ങളില്‍ അത്യപൂര്‍വ്വമായ നിരവധി ജീവികളുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അത് യാഥാര്‍ത്ഥ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. അന്യഗ്രഹ ജീവികളെ പോലുള്ള കടല്‍വേട്ടക്കാര്‍ ഇത്തരം നിഗൂഢ പ്രദേശങ്ങളിലുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഈ ജീവികളെ ശാസ്ത്രജ്ഞര്‍ 'ഡാർക്ക്നെസ്' (Darkness) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

യുഎസിലെയും ചിലിയിലെയും ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.  തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള അറ്റകാമ ട്രെഞ്ചിൽ കാണപ്പെടുന്ന ഒരുതരം ആംഫിപോഡാണ് (കടുപ്പമേറിയ പ്രത്യേക കവചങ്ങളോട് കൂടിയ ജീവികള്‍) ഇവ. ഇവയ്ക്ക് ദുൽസിബെല്ല കാമഞ്ചാക്ക (Dulcibella camanchaca) എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. അവയുടെ വിചിത്രമായ രൂപവും ഇരപിടിക്കുന്നതിലെ പ്രത്യേകതകളും കാരണം ഇവ മറ്റ് സമുദ്രജീവികളില്‍ നിന്നും വ്യത്യസ്തമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് 7,902 മീറ്റര്‍ ആഴക്കടലില്‍ നിന്നാണ് ഈ ജീവി വര്‍ഗ്ഗത്തിലെ നാലെണ്ണത്തിനെ ഗവേഷകര്‍ കണ്ടെത്തിയത്. 

Latest Videos

ആഴ്ചയില്‍ ഒരിക്കല്‍ മദ്യപിക്കുമോ? എങ്കില്‍ നിങ്ങളുടെ കരള്‍ ഇതുപോലെയാകും; 'ലിവർ ഡോക്ടർ' പങ്കുവച്ച ചിത്രം വൈറല്‍

Darkness Revealed: Fierce Predator Emerges From Earth’s Deepest Waters | https://t.co/1JNawZrpxv

— SciTechDaily (@SciTechDaily1)

സിസേറിയന് പിന്നാലെ ശ്വാസ തടസം, രണ്ടാം ദിവസം കുഞ്ഞ് മരിച്ചു; മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്ത് കുടുംബം

undefined

മിക്ക ആംഫിപോഡ് ജീവികളും കടലിന്‍റെ അടിത്തട്ടില്‍ അടിയുന്ന ജൈവാവശിഷ്ടങ്ങളാണ് ഭക്ഷിക്കുന്നതെങ്കില്‍ ദുൽസിബെല്ല കാമഞ്ചാക്ക മറ്റ് ജീവികളെ വേട്ടയാടിയാണ് ഭക്ഷിക്കുന്നത്. ഇത് തന്നെയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഇത്രയും ആഴത്തില്‍ കണ്ടെത്തിയ ആദ്യ ആംഫിപോഡാണ് ദുൽസിബെല്ല കാമഞ്ചാക്ക എന്ന് ഗവേഷകരും അവകാശപ്പെട്ടു. 6,000 മീറ്ററില്‍ കൂടുതല്‍ താഴ്ചയുള്ള ആ കടലാഴം മനുഷ്യന്‍ ഏറ്റവും കുറച്ച് മാത്രം പഠന വിധേയമാക്കിയ ഒരു ആവാസ വ്യസ്ഥയാണ്. അതേസമയം ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും ഇനിയും ഇവിടെ നിന്നും ലഭിച്ചേക്കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. സ്പാനിഷ് നോവലായ ഡോൺ ക്വിക്സോട്ടിലെ ഒരു കാഥാപാത്രമാണ് ദുൽസിബെല്ല. ഇതിനൊപ്പം ഈ ഇനത്തിന് കാമഞ്ചാക്ക എന്ന് കൂടി ചേര്‍ക്കുകയായിരുന്നു. പ്രാദേശിക തെക്കേ അമേരിക്കൻ ഭാഷകളിൽ 'ഇരുട്ട്' എന്നര്‍ത്ഥം വരുന്ന പദമാണ് കാമഞ്ചാക്ക. അവയുടെ ആവാസസ്ഥലം അടിയാളപ്പെടുത്താനാണ് ഈ നാമകരണം. 

അത്യപൂര്‍വ്വ നിധി; 6-ാം നൂറ്റാണ്ടിലെ കപ്പല്‍ഛേദത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇറ്റലിയുടെ തീരത്ത് നിന്നും കണ്ടെത്തി
 

click me!