റീൽസിന് റീച്ച് കൂട്ടാം; 'ട്രയൽ റീൽസ്' ഫീച്ചറുമായി ഇൻസ്റ്റഗ്രാം

By Web Team  |  First Published Dec 15, 2024, 9:06 AM IST

ട്രയൽ റീൽ പോസ്റ്റ് ചെയ്യുന്നയാളുടെ ഫോളോവർമാർക്ക് കാണാനാകില്ല, പക്ഷേ ട്രയല്‍ റീല്‍ വഴി റീല്‍സിന് റീച്ച് കൂട്ടാനുള്ള സാധ്യത തെളിയും


തിരുവനന്തപുരം: പ്രധാന കാഴ്ചക്കാര്‍ക്ക് ഷെയര്‍ ചെയ്യും മുമ്പ് ഫോളോവർമാർ അല്ലാത്തവർക്ക് ഇനി ഇന്‍സ്റ്റ കണ്ടന്‍റ് ഷെയർ ചെയ്യാന്‍ സൗകര്യം. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ട്രയൽ റീൽസ് എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറനുസരിച്ച് കണ്ടന്‍റിന്‍റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന് പരിശോധിക്കാനുമാകും. പ്രൊഫഷണൽ അക്കൗണ്ടുകൾക്ക് മാത്രമുള്ള ഈ ഫീച്ചർ  നിലവിൽ തിരഞ്ഞെടുത്ത ക്രിയേറ്റർമാർക്കും ലഭ്യമാകും.

ഒരു ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ട്രയൽ റീൽ അയാളുടെ ഫോളോവർമാർക്ക് കാണാനാകില്ല. റീൽസ് ടാബിലും പ്രധാന ഗ്രിഡ്ഡിലും പോലും ഇത് കാണില്ല. ഷെയർ എവരിവൺ ബട്ടൻ ഓപ്ഷൻ തിരഞ്ഞെടുത്താൽ മാത്രമേ റീൽസ് ഫോളോവർമാരിലേക്ക് എത്തൂ. 24 മണിക്കൂറിനുള്ളിൽ ഈ കണ്ടന്‍റിന്‍റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന് അറിയാനാകും എന്ന പ്രത്യേകതയുമുണ്ട്.

Latest Videos

ട്രയൽ റീലുകൾ ഡയറക്ട് മെസേജായി അയച്ചാലോ അല്ലെങ്കിൽ റീലിൽ ഉപയോഗിച്ചിട്ടുള്ള ശബ്ദം, ലൊക്കേഷൻ എന്നിവയുടെ പേജിലും ഫോളോവർമാർക്ക് കാണാനാവും. ട്രയൽ റീലുകൾക്ക് പേജ് വ്യൂ ലഭിക്കുന്നതിന്‍റെ സ്പീഡ് കുറവായിരിക്കും. കൂടാതെ ഫോളോവർമാരല്ലാത്തവരിലേക്ക് കണ്ടന്‍റ് എത്തിക്കാനും ഇത് സഹായകമാവും. മറ്റ് റീലുകളുടെ പ്രകടനത്തെ ഇത് ബാധിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.

റീൽസ് വീഡിയോ ഷെയർ ചെയ്യാൻ നോക്കുമ്പോൾ ഷെയർ ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് 'ട്രയൽ' എന്ന പേരിൽ ഒരു ടോഗിൾ ബട്ടൺ കാണാം. ഇത് ടാപ്പ് ചെയ്തതിന് ശേഷം വേണം റീൽസ് ഷെയർ ചെയ്യാൻ. ഷെയർ എവരിവൺ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാനുമാകും.

undefined

Read more: ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ സത്യമായി, റോബോട്ട് രാവിലെ നടക്കാനിറങ്ങി- വീഡിയോ കണ്ടത് 5 കോടിയോളം പേര്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!