നടി കീർത്തി സുരേഷ് ദീർഘകാല സുഹൃത്തും വ്യവസായിയുമായ ആന്‍റണി തട്ടിലിനെ ഡിസംബർ 12 ന് പരമ്പരാഗത ദക്ഷിണേന്ത്യൻ രീതിയിൽ ഗോവയിൽ വച്ച് വിവാഹം കഴിച്ചിരുന്നു.
ഡിസംബർ 15 ന്, ദമ്പതികൾ ക്രിസ്ത്യന്‍ രീതിയിലും വിവാഹം കഴിച്ചു. ഇതിന്‍റെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്തു.
#ForTheLoveOfNyke എന്ന പ്രത്യേക ഹാഷ്‌ടാഗോടെയാണ് കീര്‍ത്തി വിവാഹ ഫോട്ടോ പങ്കുവെച്ചത്. ആന്‍റണിയുടെ അവസാനത്തെ രണ്ട് അക്ഷരങ്ങളും കീർത്തിയുടെ ആദ്യ രണ്ട് അക്ഷരങ്ങളും കൂട്ടിച്ചേർത്തതാണ് ഈ മനോഹരമായ ഹാഷ്ടാഗ് സൃഷ്ടിച്ചിരിക്കുന്നത്.
കീർത്തി സുരേഷിന്‍റെ പ്രിയപ്പെട്ട നായയുടെ പേരും നൈക്ക് എന്നാണ്. ഈ നായയും ചടങ്ങില്‍ ഉണ്ടായിരുന്നു ഇതിന്‍റെ ദൃശ്യങ്ങളും കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്.
പിതാവ് സുരേഷ് കുമാറിന്‍റെ കൈ പിടിച്ചാണ് കീര്‍ത്തി സുരേഷ് എത്തിയത്. വിവാഹത്തിന് ശേഷമുള്ള വെടിക്കെട്ട് കാണുന്നതും, ഒന്നിച്ച് ഡാന്‍സ് കളിക്കുന്നതും അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പിതാവ് സുരേഷ് കുമാറിന്‍റെ കൈ പിടിച്ചാണ് കീര്‍ത്തി സുരേഷ് എത്തിയത്. വിവാഹത്തിന് ശേഷമുള്ള വെടിക്കെട്ട് കാണുന്നതും, ഒന്നിച്ച് ഡാന്‍സ് കളിക്കുന്നതും അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കീര്‍ത്തിയും ആന്‍റണിയും ആദ്യത്തെ ചുംബനം കൈമാറുന്ന ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. ആന്‍റണിയും കീര്‍ത്തിയും വളരെക്കാലമായി ഇഷ്ടത്തിലായിരുന്നു.
തന്‍റെ പരമ്പരാഗത ദക്ഷിണേന്ത്യൻ വിവാഹത്തിൻ്റെ ദൃശ്യങ്ങൾ കീർത്തി സുരേഷ് നേരത്തെ പങ്കുവെച്ചിരുന്നു. ഇവരുടെ വിവാഹ ചടങ്ങിൽ ദളപതി വിജയ്, തൃഷ കൃഷ്ണൻ, കല്യാണി പ്രിയദർശൻ, ആറ്റ്‌ലി തുടങ്ങി പ്രമുഖരും പങ്കെടുത്തു.