31 കാരി നൂരുമായി പിരിഞ്ഞോ 84 കാരനായ ഹോളിവു‍ഡ് താരം അൽ പാച്ചിനോ; പക്ഷെ കഴിഞ്ഞ ദിവസം ട്വിസ്റ്റ് !

By Web Team  |  First Published Dec 16, 2024, 4:49 PM IST

വേർപിരിഞ്ഞതായി വാർത്തകൾ വന്നതിന് പിന്നാലെ അൽ പാച്ചിനോയും നൂർ അൽഫല്ലായും സിനിമ ഡേറ്റിനായി എത്തി. 


ഹോളിവുഡ്: ഡേറ്റിംഗ് നടത്തുന്നില്ലെന്ന് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഹോളിവുഡിലെ മുതിര്‍ന്ന നടന്‍ അൽ പാച്ചിനോയും നൂർ അൽഫല്ലായും സിനിമ ഡേറ്റിനായി എത്തിയത് കൗതുകമാകുന്നു. ഡിസംബർ 12 ശനിയാഴ്ച, കാലിഫോർണിയയിലെ സാന്‍റാ മോണിക്കയിൽ, അല്‍ പാച്ചിനോയുടെ 1973-ൽ പുറത്തിറങ്ങിയ സെർപിക്കോ എന്ന ചലച്ചിത്രത്തിന്‍റെ പ്രത്യേക ഷോയ്ക്കാണ് ഇരുവരും എത്തിയത്. 

സെക്യൂരിറ്റിയുടെ അകമ്പടിയോടെ തീയറ്ററില്‍ എത്തിയ  84 കാരനായ അല്‍പാച്ചിനോയുടെ പിറകിലൂടെ നടക്കുന്ന 31കാരിയായ നൂറ അൽഫല്ലാഹ് ഒരു പഫർ ജാക്കറ്റും പാന്‍റും ധരിച്ചാണ് എത്തിയത്. കറുത്ത ബീനിയും ജാക്കറ്റും ധരിച്ചാണ് ഗോഡ്ഫാദർ താരമായ  അൽ പാച്ചിനോ എത്തിയത്.

Latest Videos

ഇതിന് പുറമേ നൂറ അൽഫല്ലാഹ് ഇതിന് പുറമേ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രത്തില്‍ നിന്നുള്ള അല്‍പാച്ചിനോയുടെ  ഒരു സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് റോമന്‍സ് ഡാഡ് എന്ന് എഴുതിയിട്ടുണ്ട്. നൂറ അൽഫല്ലാഹിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇത്. 

2022 ഏപ്രിലിലാണ് അല്‍പാച്ചിനോയും നൂര്‍ അൽഫാലയും ആദ്യമായി പ്രണയബന്ധം ആരംഭിച്ചത്. കൊറോണ കാലത്ത് ഇരുവരും രഹസ്യമായി ഡേറ്റിംഗ് ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം അല്‍പാച്ചിനോയ്ക്കും നൂറിനും ആദ്യ കുട്ടി റോമൻ ജനിച്ചു.

undefined

അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.  ലോസ് ഏഞ്ചൽസിലെ റിറ്റ്‌സി ചാറ്റോ മാർമോണ്ടിൽ അവതാരകന്‍ ബില്‍ മെഹറുമായി നൂര്‍ അൽഫല്ലാഹിനെ കണ്ടപ്പോഴാണ് ഈ അഭ്യൂഹം ശക്തമായത്. താമസിയാതെ അല്‍പാച്ചിനോയുടെ പ്രതിനിധി നടൻ ഇപ്പോള്‍ അവിവാഹിതനാണെന്നും എന്നാല്‍ അദ്ദേഹവും നൂറും ഡേറ്റിംഗിലായിരുന്നുവെന്നും. ഇപ്പോള്‍ ഇരുവരും വളരെ നല്ല സുഹൃത്തുക്കളാണ്. അവരുടെ മകൻ റോമന്‍റെ സഹ-മാതാപിതാക്കളാണ് എന്ന് പറഞ്ഞിരുന്നു. ഇത് ഇരുവരും പിരിഞ്ഞതിന്‍റെ സ്ഥിരീകരണമായി വന്നതിന് പിന്നാലെയാണ് ഇരുവരുടെയും മൂവി ഡേറ്റ്. 

റെഡ് ഹള്‍ക്ക് എത്തി; പുതിയ 'ക്യാപ്റ്റന്‍ അമേരിക്ക' പടത്തിന്‍റെ ട്രെയിലര്‍

'ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്' മോഡല്‍ 'റോക്കി ഭായിയുടെ' ടോക്സിക്കില്‍; വന്‍ അപ്ഡേറ്റ് !

click me!