പത്തംഗ സംഘം വീട് കയറി ആക്രമിച്ചെന്ന് പരാതി, 'തേടിയെത്തിയത് മകനെ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'

By Web Team  |  First Published Dec 17, 2024, 1:54 AM IST

വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച ശേഷം മകനെതിരെ ഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയതെന്ന് ചന്ദ്രബോസ് പറയുന്നു.


കൊല്ലം: അഞ്ചലിൽ പത്തംഗ സംഘം വീട് കയറി ആക്രമിച്ചെന്ന് പരാതി. അഗസ്ത്യക്കോട് പാറവിള സ്വദേശി ചന്ദ്രബോസിൻ്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി അതിക്രമം നടന്നത്. വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച ശേഷം മകനെതിരെ ഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയതെന്ന് ചന്ദ്രബോസ് പറയുന്നു.

ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് വാഹനങ്ങളിൽ എത്തിയ അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് ചന്ദ്രബോസ് പറയുന്നു. മകൻ ജോജിയെ അന്വേഷിച്ച് എത്തിയ പത്തംഗ സംഘം തന്നെയും ഭാര്യയെയും കയ്യേറ്റം ചെയ്തെന്നാണ് പരാതി. വീട് മുഴവൻ മകന് വേണ്ടി സംഘം തിരച്ചിൽ നടത്തി. ജോജിയെ കിട്ടാത്തതിലുള്ള ദേഷ്യത്തിൽ വീട്ടിലെ സാധനങ്ങൾ അക്രമി സംഘം നശിപ്പിച്ചെന്നും ചന്ദ്രബോസ്.

Latest Videos

കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ തർക്കമാണ് വീട് കയറിയുള്ള അക്രമത്തിന് കാരണമായി പറയുന്നത്. മകനെ കൊല്ലുമെന്ന് സംഘം ഭീഷണി മുഴക്കിയെന്നും ചന്ദ്രബോസ് പറഞ്ഞു. സംഭവത്തിൽ വീട്ടുകാർ അഞ്ചൽ പൊലീസിൽ പരാതി നൽകി.

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗിക കുറ്റം ചെയ്യുന്നവരിൽ 'കെമിക്കൽ കാസ്ട്രേഷൻ' നടപ്പാക്കണമെന്ന് ഹര്‍ജി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!