'നിനക്ക് എന്നും സന്തോഷം ലഭിക്കട്ടെ': കാമുകന് ആശംസകളുമായി ശാലിന്‍, വീഡിയോയും

First Published | Jun 30, 2024, 10:24 AM IST

നടി ശാലിൻ സോയയുമായി പ്രണയത്തിലാണ് താൻ എന്ന് ടിടിഎഫ് വാസൻ വെളിപ്പെടുത്തിയിരുന്നു. 

ചെന്നൈ: നടി ശാലിൻ സോയയുമായി പ്രണയത്തിലാണ് താൻ എന്ന് ടിടിഎഫ് വാസൻ വെളിപ്പെടുത്തിയിരുന്നു. തമിഴ് യൂട്യുബറായ വാസൻ ശാലിനൊപ്പമുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു. അടുത്തിടെ മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന്  ടിടിഎഫ് വാസൻ അറസ്റ്റിലായപ്പോള്‍ ശാലിൻ പോസ്റ്റ് ചെയ്ത വൈകാരിക കുറിപ്പ് ഏറെ വാര്‍ത്തയായിരുന്നു. 
 

ഇപ്പോഴിതാ കാമുകന്‍റെ ജന്മദിനത്തിന് രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് ശാലിൻ സോയ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഒരു ക്യൂട്ട് വീഡിയോയുമാണ് ശാലിന്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ലിങ്ക്
 


എന്‍റെ പ്രിയപ്പെട്ട ബോയിക്ക് ജന്മദിനാശംസകൾ. നിനക്ക്  ഒരു മികച്ച വർഷം ആശംസിക്കുന്നു. ലോകം നിന്നോട് ദയ കാണിക്കട്ടെ. നിന്‍റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ. എന്നും സന്തോഷമായിരിക്കട്ടെ എന്നാണ് ശാലിന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 

മെയ് മാസം അവസാനം  ടിടിഎഫ് വാസനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വാസന്റെ കൈപിടിച്ചുള്ള ഒരു ഫോട്ടോ പങ്കുവച്ച് ശാലിന്‍  പിന്തുണ നല്‍കിയിരുന്നു. എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കുകയെന്നാണ് താരം കുറിച്ചത്. ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും. എനിക്കറിയാവുന്നവരില്‍ നല്ല വ്യക്തിയാണ് നീ. സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ എന്നോട് പറയാറുളളതല്ലേ. നടപ്പതെല്ലാം നന്മയ്‍ക്ക്, വിട് പാത്തുക്കലാം എന്നാണ് ശാലിന്‍ അന്ന് കുറിച്ചിരിക്കുന്നത്.

1997 ഫെബ്രുവരി 22 ന് കേരളത്തിലെ മലപ്പുറത്താണ് ശാലിൻ സോയ ജനിച്ചത്. 2004-ൽ പുറത്തിറങ്ങിയ "ക്വട്ടേഷൻ" എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം കഴിഞ്ഞ 20 വർഷമായി നിരവധി മലയാള സിനിമകളിലും സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

2016-ൽ പുറത്തിറങ്ങിയ കലൈയരസന്‍റെ "രാജ മന്ത്രി" എന്ന ചിത്രത്തിലൂടെയാണ് ശാലിൻ സോയ തമിഴ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്.  2023 ൽ പുറത്തിറങ്ങിയ "കണ്ണഗി" എന്ന തമിഴ് ചിത്രത്തിലാണ് അവർ പ്രത്യക്ഷപ്പെട്ടത്.

Shalinzoya

നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ശാലിൻ സോയ ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നരിക്കുന്നു എന്നാണ് വാര്‍ത്ത. അടുത്തിടെ തമിഴിലെ പ്രശസ്തമായ ടിവി ഷോയായ കുക്ക് വിത്ത് കോമാളിയിലും സോയ പങ്കെടുക്കുന്നുണ്ട്. 

Latest Videos

click me!