ജനങ്ങളുടെയും ചരക്കുകളുടെയും അതിവേഗ, സുസ്ഥിര മുന്നേറ്റത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് കടക്കുന്നതിന് ഞങ്ങള്‍ ഒരു പടി അടുത്താണ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ടീം അതിന്റെ തകര്‍പ്പന്‍ സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്, ഇന്നത്തെ വിജയകരമായ പരീക്ഷണത്തിലൂടെ, ഈ നവീകരണ ചൈതന്യം വാസ്തവത്തില്‍ എല്ലായിടത്തും ആളുകള്‍ ജീവിക്കുന്ന, ജോലി ചെയ്യുന്ന, വരും വര്‍ഷങ്ങളില്‍ യാത്ര ചെയ്യുന്ന രീതിയെ മാറ്റുമെന്ന് ഞങ്ങള്‍ തെളിയിച്ചു.'വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു.
undefined
ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഭാവിയില്‍ അവരുടെ വാക്വം ട്യൂബുകളുടെ ശൃംഖലയില്‍ ഫ്‌ലോട്ടിംഗ് പോഡുകള്‍ മണിക്കൂറില്‍ 600 മൈല്‍ (മണിക്കൂറില്‍ 966 കിലോമീറ്റര്‍) വേഗതയില്‍ ഓടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹൈപ്പര്‍ലൂപ്പ് ആശയം അത്തരം അസാധാരണമായ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ്. അതിന്റെ പോഡുകള്‍ വായുരഹിതമായ ട്യൂബുകളില്‍ വൈദ്യുതകാന്തികമായാണ് പ്രവര്‍ത്തിക്കുന്നത്.
undefined
ന്യൂയോര്‍ക്കും വാഷിംഗ്ടണും തമ്മിലുള്ള ഒരു ഹൈപ്പര്‍ലൂപ്പ് യാത്രയ്ക്ക് വെറും 30 മിനിറ്റ് മാത്രം മതിയെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. വാണിജ്യ ജെറ്റ് വിമാനത്തേക്കാള്‍ ഇരട്ടി വേഗതയും അതിവേഗ ട്രെയിനിനേക്കാള്‍ നാലിരട്ടി വേഗതയും ഇതിനു കൈവരിക്കാന്‍ കഴിയുമേ്രത. ഒരു മണിക്കൂറിനുള്ളില്‍ ലണ്ടനില്‍ നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രയ്ക്ക് തുല്യമാണിത്.
undefined
6 വര്‍ഷം മുമ്പ് ഞങ്ങള്‍ ഇതൊരു ഗാരേജില്‍ തുടങ്ങിയപ്പോള്‍, ലക്ഷ്യം ലളിതമായിരുന്നു. ആളുകള്‍ പരമ്പരാഗതമായി സഞ്ചരിക്കുന്ന രീതിയെ പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം,'വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം പറഞ്ഞു. 'ഇന്ന്, ആ ആത്യന്തിക സ്വപ്‌നത്തിലേക്ക് ഞങ്ങള്‍ വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തി.' വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിനു വേണ്ടി യു.എസ് വെസ്റ്റ് വിര്‍ജീനിയ സംസ്ഥാനം 500 മില്യണ്‍ ഡോളര്‍ സര്‍ട്ടിഫിക്കേഷന്‍ സെന്ററും ടെസ്റ്റ് ട്രാക്കിനും ആതിഥേയത്വം വഹിക്കും.
undefined
അത് സാങ്കേതികവിദ്യ തെളിയിക്കാനുള്ള കേന്ദ്രമായി വര്‍ത്തിക്കും. 2025 ഓടെ ഹൈപ്പര്‍ലൂപ്പിനും 2030 ഓടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സുരക്ഷാ സര്‍ട്ടിഫിക്കേഷനായി പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചു. പുതിയ 'എക്‌സ്പി 2' വാഹനത്തില്‍ എംഎസ് ലുച്ചിയന്‍ അവരുടെ ടെസ്റ്റിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് ജാര്‍ക്കെ ഇന്‍ജെല്‍സ് ഗ്രൂപ്പ് രൂപകല്‍പ്പന ചെയ്തതാണ്. വാണിജ്യ ഹൈപ്പര്‍ലൂപ്പ് ട്രെയിനുകള്‍ വലുതും 28 യാത്രക്കാര്‍ക്ക് ഇരിക്കാവുന്നതുമാണ്.
undefined
കാനഡയിലെ ട്രാന്‍സ്‌പോഡും സ്‌പെയിനിലെ സെലെറോസും പരന്പരാഗത സാങ്കേതികചരക്ക് ശൃംഖലകളെ സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു, ഇത് യാത്രാ സമയവും തിരക്കും കുറയ്ക്കുമെന്ന് അവര്‍ പറയുന്നു. പെട്രോളിയം ഇന്ധന യന്ത്രങ്ങളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശം ഒഴിവാക്കാനും കഴിയും. ഹൈപ്പര്‍ലൂപ്പ് പരിശോധനകള്‍ക്ക് വ്യവസായ അംഗീകാരത്തിനായി ഇന്‍ഡിപെന്‍ഡന്റ് സേഫ്റ്റി അസെസ്സര്‍ സര്‍ട്ടിഫയര്‍ വേണം. എക്‌സ്പി 2 പോഡിന്റെ നിയന്ത്രണ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെ നിരീക്ഷിക്കുന്നതിനും ആവശ്യമായ അടിയന്തിര നടപടികളുമായി പ്രതികരിക്കുന്നതിനുമാണ്.
undefined
വിദൂര സ്ഥലങ്ങള്‍ക്കിടയില്‍ ഏകദേശം 700 മൈല്‍ വേഗതയില്‍ ആളുകളെ എത്തിക്കുന്ന ഒരു നിര്‍ദ്ദിഷ്ട യാത്രാ രീതിയാണ് ഹൈപ്പര്‍ലൂപ്പ്. യുഎസ് എഞ്ചിനീയര്‍ റോബര്‍ട്ട് ഗോഡ്ഡാര്‍ഡ് 1910 ല്‍ ആദ്യമായി നിര്‍ദ്ദേശിച്ച ഈ ആശയം 2013 ലാണ് വീണ്ടും ഉയര്‍ന്നു വന്നത്. എലോണ്‍ മസ്‌ക്കിന്റെ ഈ സംവിധാനം സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് 380 മൈല്‍ (610 കിലോമീറ്റര്‍) യാത്രക്കാരെ കൊണ്ടുപോകാമെന്ന് അക്കാലത്ത് പറഞ്ഞു.
undefined
30 മിനിറ്റിനുള്ളില്‍, ഒരേ യാത്ര നടത്താന്‍ ഒരു വിമാനം എടുക്കുന്നതിന്റെ പകുതി സമയം മതി. ഒരു വാക്വം സൃഷ്ടിക്കുന്നതിന് വായു നീക്കം ചെയ്ത നീളമുള്ള ട്യൂബാണ് ലൂപ്പ്. സുരക്ഷാ കാരണങ്ങളാല്‍, തീപിടുത്തമുണ്ടായാല്‍ ഹൈപ്പര്‍ലൂപ്പ് തുരങ്കങ്ങള്‍ക്ക് രക്ഷപ്പെടല്‍ ആവശ്യമാണ്.
undefined
കാലാവസ്ഥ, ഭൂകമ്പം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ട്യൂബ് നിലത്തു നിന്ന് ഉയര്‍ത്തിവച്ചിരിക്കുന്നു.
undefined
എലോണ്‍ മസ്‌ക്, ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ്, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ എന്നിവയുള്‍പ്പെടെ ഇപ്പോള്‍ നിരവധി സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ മത്സരിക്കുന്നു.
undefined