ജോഫ്ര ആര്‍ച്ചറെ തൂക്കി രാജസ്ഥാന്‍! പിന്നാലെ രണ്ട് സ്പിന്നര്‍മാരും; ട്രന്റ് ബോള്‍ട്ടിനെ കൊണ്ടുവരാനായില്ല

By Web Team  |  First Published Nov 24, 2024, 9:11 PM IST

5.25 കോടി മുടക്കിയാണ് ഹസരങ്കയെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്.


ജിദ്ദ: ഐപിഎല്‍ മെഗാലേലത്തില്‍ ആദ്യ താരത്തെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ജോഫ്ര ആര്‍ച്ചറെ ടീമില്‍ തിരിച്ചെത്തിക്കുകയായിരുന്നു രാജസ്ഥാന്‍. മുംബൈ ഇന്ത്യന്‍സുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ 12.50 കോടിക്കാണ് രാജസ്ഥാന്‍, ഇംഗ്ലീഷ് പേസ തിരിച്ചുകൊണ്ടുവന്നത്. തുടക്കത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ശ്രമിച്ചെങ്കിലും പാതിവഴിയില്‍ പിന്മാറി. രാജസ്ഥാനെ കൂടാതെ മുമ്പ് മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2020-21 സീസണില്‍ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ആര്‍ച്ചര്‍.

ടി നടരാജനെ ഡല്‍ഹി കാപറ്റില്‍സും സ്വന്തമാക്കി. ആര്‍സിബിയുമായുള്ള മത്സരത്തിനൊടുവില്‍ 10.75 കോടിക്കാണ് ഡല്‍ഹി, മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ ഡല്‍ഹി ടീമിലെത്തിച്ചത്. അതേസമയം, ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിനെ രാജസ്ഥാന് കൈവിടേണ്ടി വന്നു. 12.50 കോടിക്ക് മുംബൈ താരത്തെ സ്വന്തമാക്കി. മുമ്പ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിരുന്ന താരമാണ് ബോള്‍ട്ട്. അതേസമയം, ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയെ രാജസ്ഥാന് ടീമിലെത്തിച്ചു. ആഡം സാംപയെ 2.40 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

Back to where it all started. Back to home!

Jofra Archer. Royal. Again! 🔥💗 pic.twitter.com/KdrO6iUez4

— Rajasthan Royals (@rajasthanroyals)

Latest Videos

undefined

ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചാഹറിനെ 3.20 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ടീമിലെത്തിച്ചു. ശ്രീലങ്കയുടെ മറ്റൊരു സ്പിന്നര്‍ വാനിന്ദു ഹസരങ്കയേയും രാജസ്ഥാന്‍ തൂക്കി. 5.25 കോടി മുടക്കിയാണ് ഹസരങ്കയെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദിനെ ചെന്നൈ ടീമിലെത്തിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചു. എന്നാല്‍ ചെന്നൈയുടെ 10 കോടി താങ്ങാനുള്ള കരുത്ത് ഗുജറാത്തിനുണ്ടായിരുന്നില്ല.

Mystery spinner from Sri Lanka via Barbados! 💗

Maheesh Theekshana. Royal! 🔥 pic.twitter.com/VkTObHCkTY

— Rajasthan Royals (@rajasthanroyals)

അതേസമയം, ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടു. 11.25 കോടിക്കാണ് ഇഷാനെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പൊക്കിയത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. മുംബൈ തുടക്കത്തില്‍ ശ്രമിച്ചെങ്കിലും പിന്നീട് ആവേശം കാണിച്ചില്ല. അതേസമയം, ജിതേഷ് ശര്‍മയെ 11 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. എട്ട് കോടിക്കാണ് ലേലം അവസാനിച്ചത്. എന്നാല്‍ പഞ്ചാബ് ആര്‍ടിഎം ഓപ്ഷനെടുത്തു. ആര്‍സിബി മുന്നോട്ടുവച്ച 11 കോടി പഞ്ചാബിന് ഉള്‍ക്കൊള്ളാനായില്ല. അതോടെ ജിതേഷ് ആര്‍സിബിയില്‍.

click me!