ശാസ്ത്രലോകത്തിന്‍റെ കണക്കുകൂട്ടലുകളെ അട്ടിമറിച്ച ഒരു നക്ഷത്രം; ഇത് ബെറ്റല്‍ഗ്യൂസിന്റെ കഥ

First Published | Aug 17, 2020, 4:44 PM IST

ബെറ്റല്‍ഗ്യൂസ് എന്നു പേരിട്ടിരിക്കുന്ന നക്ഷത്രം സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാകാനുള്ള എല്ലാ ലക്ഷണങ്ങളും കാണിക്കുകയായിരുന്നു. ഈ അത്ഭുത പ്രതിഭാസം കാണാന്‍ ശാസ്ത്രലോകം ഹബിള്‍ ടെലിസ്‌കോപ്പുമായി ഇടതടവില്ലാതെ കാത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ട് അപ്രതീക്ഷിതമായി മങ്ങിയ നക്ഷത്രം വീണ്ടും പ്രകാശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബഹിരാകാശത്തേക്ക് ചൂടുള്ള വസ്തുക്കള്‍ പുറന്തള്ളുന്ന ആഘാതം മൂലമാണ് മങ്ങിയതെന്ന് നാസയുടെ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി വെളിപ്പെടുത്തുന്നു.

ഒരു ഭീമന്‍ നക്ഷത്രം അതിന്റെ അവസാനത്തിലെത്തി ഇന്ധനം തീര്‍ന്നുപോകുമ്പോള്‍ ഒരു സൂപ്പര്‍നോവ സംഭവിക്കുന്നു, അത് സ്വയം ഘനീഭവിപ്പിക്കുകയും ഭീമന്‍ സ്‌ഫോടനത്തില്‍ അതിന്റെ വസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഹാര്‍വാര്‍ഡ് ആന്റ് സ്മിത്‌സോണിയനിലെ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആന്‍ഡ്രിയ ഡുപ്രീ പറഞ്ഞു: 'നക്ഷത്രത്തിലെ പൊടി ഉപരിതലത്തില്‍ നിന്ന് പുറത്തുപോയതോടെയാണ് ഞങ്ങള്‍ ഈ വസ്തു മങ്ങിയ രീതിയില്‍ കണ്ടത്. നക്ഷത്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ഇടതൂര്‍ന്നതും ചൂടുള്ളതുമായ ഒരു പ്രദേശം പുറത്തേക്ക് നീങ്ങുന്നതായും കാണാന്‍ കഴിഞ്ഞു.'
undefined
ബെല്‍റ്റെഗ്യൂസ് അന്വേഷിക്കാന്‍ ഡുപ്രിയും സംഘവും കഴിഞ്ഞ വര്‍ഷം ഹബിള്‍ ഉപയോഗിക്കാന്‍ തുടങ്ങി, ഇത് മങ്ങുകയാണെന്നും ഉടന്‍ പൊട്ടിത്തെറിച്ചേക്കാമെന്നും അവര്‍ അവകാശപ്പെട്ടു. ദൂരദര്‍ശിനിയുടെ അള്‍ട്രാവയലറ്റ്‌ലൈറ്റ് സെന്‍സിറ്റിവിറ്റി കഴിവുകള്‍ ഗവേഷകര്‍ക്ക് നക്ഷത്രത്തിന്റെ ഉപരിതലത്തിന് മുകളിലുള്ള പാളികളിലൂടെ കാണാന്‍ അനുവദിച്ചു. ഈ പ്രദേശം 20,000 ഡിഗ്രിയില്‍ കൂടുതല്‍ ഫാരന്‍ഹീറ്റില്‍ ചുട്ടുപഴുത്ത് ഇരിക്കുകയായിരുന്നു. ഇതു കൂടാതെ, ഉപരിതലത്തില്‍ നിന്ന് പുറം അന്തരീക്ഷത്തിലേക്ക് മഗ്‌നീഷ്യം മണിക്കൂറില്‍ 200,000 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതായി ഹബിള്‍ കണ്ടെത്തി. ദശലക്ഷക്കണക്കിന് മൈലുകള്‍ അകലെയുള്ള ബെറ്റല്‍ഗ്യൂസിന്റെ ദൃശ്യമായ അന്തരീക്ഷത്തിനപ്പുറത്തേക്കുള്ള കാഴ്ചകള്‍ ഇപ്പോള്‍ തീവ്രമായിരിക്കുന്നു. ഏകദേശം ഒരു മാസത്തിനുശേഷം, നക്ഷത്രം മങ്ങിയപ്പോള്‍ ബെറ്റല്‍ഗ്യൂസിന്റെ തെക്ക് ഭാഗം അവ്യക്തമായിരുന്നു.
undefined

Latest Videos


ഭൂമിയില്‍ നിന്നും നക്ഷത്രം താരതമ്യേന അടുത്താണ്, ഏകദേശം 725 പ്രകാശവര്‍ഷം അകലെയാണ്, അതായത് മങ്ങിയത് 1300 ല്‍ സംഭവിച്ചതാകണം. എന്നാല്‍ അതിന്റെ പ്രകാശം ഇപ്പോള്‍ ഭൂമിയിലെത്തുകയാണ്. 'സൂപ്പര്‍നോവയിലേക്ക് പോകുന്നതിനുമുമ്പ് ഒരു നക്ഷത്രം എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും ഇതുവരെ അറിയില്ല, കാരണം ഇത് ഒരിക്കലും നിരീക്ഷിക്കപ്പെട്ടിട്ടില്ല,' ഡുപ്രീ വിശദീകരിച്ചു. നക്ഷത്രങ്ങള്‍ സൂപ്പര്‍നോവയിലേക്ക് പോകുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ സാമ്പിള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ നിഗൂഢത ഇപ്പോഴും അവ്യക്തമാണ്.
undefined
ഒരു നക്ഷത്രം പൊട്ടിത്തെറിക്കുകയും അവശിഷ്ടങ്ങളെയും കണങ്ങളെയും ബഹിരാകാശത്തേക്ക് തെറിപ്പിക്കുകയും ചെയ്യുമ്പോള്‍ ഒരു സൂപ്പര്‍നോവ സംഭവിക്കുന്നു. ഒരു സൂപ്പര്‍നോവ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ കത്തുന്നുള്ളൂ, പക്ഷേ പ്രപഞ്ചം എങ്ങനെ ആരംഭിച്ചു എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇത് ധാരാളം പറയാന്‍ കഴിയും.
undefined
വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലുടനീളം ഘടകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സൂപ്പര്‍നോവകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്.
undefined
undefined
click me!