ന്യൂനപക്ഷമായ ഹിന്ദുക്കൾ ആക്രമിക്കപ്പെടരുത്, ബംഗ്ലാദേശിനോടാവശ്യപ്പെട്ട് ഇന്ത്യ; സാഹചര്യം വിലയിരുത്തി മോദി

By Web Team  |  First Published Nov 28, 2024, 7:35 PM IST

വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഒരു മണിക്കൂറോളം നേരം മോദി ചര്‍ച്ച നടത്തി


ദില്ലി: ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഒരു മണിക്കൂറോളം നേരം മോദി ചര്‍ച്ച നടത്തി. സാധ്യമായ ഇടപടെലുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ഹിന്ദുക്കള്‍ക്ക് നേരെ  അക്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി.

ബംഗ്ലാദേശിൽ 'ഇസ്കോൺ' നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, 'സർക്കാർ നടപടികൾ പര്യാപ്തം'

Latest Videos

undefined

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി പ്രസ്താവന നടത്താനിടയുണ്ട്. ബംഗ്ലാദേശിലെ സാഹചര്യത്തില്‍ ഇടപെട്ടതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍  അറിയിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാകരുതെന്നും ആരാധനാലയങ്ങള്‍ സംരക്ഷിക്കണമെന്നും ബംഗ്ലാദേശ് സര്‍ക്കാരിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇതിനിടെ ഇസ്കോണിന്‍റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി. ഇസ്കോണിന്‍റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിയാണ് ധാക്കാ ഹൈക്കോടതി തള്ളിയത്. അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാദം കേള്‍ക്കലിനിടെ അറ്റോര്‍ണി ജനറല്‍ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. 

വിശദവിവരങ്ങൾ ഇങ്ങനെ

ബംഗ്ലാദേശിലെ ഹിന്ദു സംഘടനയായ ഇസ്കോൺ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ന്‍റെ പ്രവർത്തനം നിരോധിക്കണമെന്ന ആവശ്യം ധാക്ക ഹൈക്കോടതി അംഗീകരിച്ചില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ സ്വമേധയാ കേസെടുത്തു നിരോധിക്കണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈന്ദവ ആ​​​​ത്മീ​​​​യ നേ​​​​താ​​​​വ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​യുടെ അറസ്റ്റിനുശേഷം വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇസ്കോണിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. 

അതേസമയം അറസ്റ്റിലായ ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ഇന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ചിരുന്നു. ബംഗ്ലാദേശി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ചി​​​​ന്മ​​​​യ് കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​റ​​​​സ്റ്റി​​​​ൽ​​​​ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ധാ​​​​ക്ക​​​​യി​​​​ലും ചി​​​​റ്റ​​​​ഗോങ്ങി​​​​ലും ചി​​​​ന്മ​​​​യ് കൃഷ്ണദാസിന്‍റെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​വുമായി രംഗത്ത് എത്തിയിരുന്നു. സ​​​​മ്മി​​​​ളി​​ത സ​​​​നാ​​​​ത​​​​നി ജോ​​​​തെ നേ​​​​താ​​​​വായ കൃഷ്ണദാസ് ബ്ര​​​​ഹ്മ​​​​ചാ​​​​രിയെ തി​​​​ങ്ക​​​​ളാ​​​​ഴ്ച ധാ​​​​ക്ക​​​യിലെ വിമാനത്താവള​​​​ത്തി​​​​ൽ​​​​ നി​​​​ന്നാ​​​​ണ് പൊലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!